കൃഷ്‌ണൻകുട്ടി: ചിറ്റൂരിന്റെ കർഷകപുത്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കൃഷ്‌ണൻകുട്ടി: ചിറ്റൂരിന്റെ കർഷകപുത്രൻ


സ്വന്തം ലേഖകൻ
ചിറ്റൂർ മണ്ഡലത്തിൽനിന്ന‌് ആദ്യത്തെ മന്ത്രിയായി കെ കൃഷ്ണൻകുട്ടി ചൊവ്വാഴ‌്ച സത്യപ്രതിജ്ഞ ചെയ്യും. 1980ലാണ‌് കൃഷ്ണൻകുട്ടി ആദ്യമായി ചിറ്റൂരിൽ നിന്ന‌് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നിട് 82ലും 91ലും 2016ലും നിയമസഭയിലെത്തി. 1980ൽ പി ശങ്കറിനെയാണ് പരാജയപ്പെടുത്തിയത്. 1982ൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു.1986ൽ കോൺഗ്രസിലെ കെ എ ചന്ദ്രനോട് പരാജയപ്പെട്ടു. 91-ൽ കെ എ ചന്ദ്രനെതിരെ വീണ്ടും വിജയം. 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ കെ അച്യൂതനോട് തോറ്റു. 20 വർഷത്തെ  ഇടവേളയ‌്ക്ക‌്ശേഷം 2016ൽ  കെ അച്യുതനെ 7,285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

കാർഷിക രംഗത്ത് നൂതന ആശയങ്ങൾ നടപ്പാക്കാൻ കർഷകൻ കൂടിയായ കൃഷ്ണൻകുട്ടിക്ക് സാധിച്ചു. കേരളത്തിലെ ജലവിഭവത്തെ സംബന്ധിച്ചും, അന്തർ നദീജല കരാറുകളും, അധികാരങ്ങളെ സംബന്ധിച്ചും അഡ് ഹോക്ക് കമ്മിറ്റി റിപോർട്ട് തയാറാക്കിയ സമിതി അംഗമായിരുന്നു. 1964ൽ ഇന്ത്യൻ നാഷണൽ  കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രിയ രംഗത്ത് പ്രവേശിക്കുന്നത്. കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററി അംഗം, നാഷണൽ ലേബർ ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ, ജനതാ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ‌്, ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ‌്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് വൈസ‌്  പ്രസിഡന്റ‌്, അഗ്രികൾച്ചറൽ പ്രോസസിങ‌് ആൻഡ‌് മാർക്കറ്റിങ‌് സൊസൈറ്റി പ്രസിഡന്റ‌്, 2011-–-2016ൽ സംസ്ഥാന സർക്കാർ നിയോഗിച്ച സംസ്ഥാന കാർഷിക നയരൂപീകരണ സമിതി ചെയർമാൻ എന്നീ നിലകളിലും  പ്രവർത്തിച്ചു. കാർഷിക നയം രൂപീകരിച്ചതിന് 2015 ജൂൺ 8ന് കെ കൃഷ്ണൻകുട്ടിയെ നിയമസഭയിൽ വിളിച്ചു വരുത്തി ഭരണ പ്രതിപക്ഷ അംഗങ്ങൾ അഭിനന്ദിച്ചു.  നിലവിൽ ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റാണ്.ചിറ്റൂർ പെരുമാട്ടി എഴുത്താണിയിൽ  കർഷകനായ കുഞ്ചു കുട്ടിയുടേയും ജാനകിയുടേയും മകനായി 1944 ആഗസ്റ്റ് 13 നാണ് ജനനം. വിലാസിനിയാണ് ഭാര്യ.കെ നാരായണൻകുട്ടി  (പെരുമാട്ടി പഞ്ചായത്ത് സ്റ്റാന്റിങ‌് കമ്മിറ്റി ചെയർമാൻ)
കെ അജയൻ (സോഫ്റ്റവയർ എൻജിനിയർ), കെ ബിജു (സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ ), ലത എന്നിവർ മക്കളാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2ByMNYW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages