കണ്ണൂർ
സമൻസ‌് ലഭിച്ചതായി കോടതിയിൽ സമ്മതിച്ച ബിജെപി നേതാവ‌് കെ സുരേന്ദ്രൻ പുറത്തുവന്ന‌് മാധ്യമപ്രവർത്തകരോട‌് മാറ്റിപ്പറഞ്ഞു. പൊലീസുദ്യോഗസ്ഥർക്കെതിരെ ഫെയ‌്സ‌്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസിൽ അറസ‌്റ്റ‌് വാറണ്ടിനെതുടർന്ന‌് തിങ്കളാഴ‌്ച കണ്ണൂർ ഒന്നാംക്ലാസ‌് കോടതിയിൽ ഹാജരാക്കിയപ്പോഴാണ‌് സുരേന്ദ്രന്റെ മലക്കംമറിച്ചിൽ. സമൻസ‌് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ‌് കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ‌് മജിസ‌്ട്രേട്ട‌് എം സി ആന്റണി സുരേന്ദ്രനെതിരെ പ്രൊഡക‌്ഷൻ വാറണ്ട‌് പുറപ്പെടുവിച്ചത‌്. ശബരിമല കേസിൽ കൊട്ടാരക്കര സബ‌്ജയിലിൽ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രനെ തിങ്കളാഴ‌്ച പകൽ പതിനൊന്നോടെയാണ‌് പൊലീസ‌് കോടതിയിൽ ഹാജരാക്കിയത‌്. ‘സമൻസ‌് കൈപ്പറ്റിയതല്ലേ, ഇതിൽ കാണുന്ന ഒപ്പ‌് നിങ്ങളുടേത‌് തന്നെയല്ലേയെന്നു കോടതി ചോദിച്ചപ്പോൾ അതെയെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോടതി ജാമ്യം അനുവദിക്കുകയും ചെയ‌്തു.
കോടതി നടപടികൾ പൂർത്തിയാക്കി പൊലീസ‌് സുരക്ഷയോടെ പുറത്തേക്കു വന്ന സുരേന്ദ്രൻ, മാധ്യമപ്രവർത്തകരോട‌് പറഞ്ഞത‌് ഇങ്ങനെ: ‘‘ഒരു സമൻസ‌് അയച്ചാൽ വരുമായിരുന്ന കേസിലാണ‌് ഈ നാടകങ്ങളെല്ലാം. കടുത്ത മനുഷ്യാവകാശ ലംഘനമാണ‌് സർക്കാർ നടത്തുന്നത‌്.’’ സമൻസ‌് ലഭിച്ചെന്ന‌് താങ്കൾ കോടതിയിൽ സമ്മതിച്ചതല്ലേയെന്ന ചോദ്യത്തിന‌് ‘ആരു പറഞ്ഞു? വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ‌്. എനിക്ക‌് ഒരു സമൻസും ലഭിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി.
കെ സുരേന്ദ്രൻ വിയ്യൂരിൽ; തിരുവനന്തപുരത്തേക്ക‌് മാറ്റും
തൃശൂർ
ശബരിമലയിൽ ഭക്തയെ അക്രമിച്ച കേസിൽ റിമാന്റിലുള്ളബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കണ്ണൂർ കോടതിയിൽ ഹാജരാക്കി തിരുവനന്തപുരത്തേക്ക്- കൊണ്ടുപോവുകയായിരുന്നു. രാത്രിയായതിനാലാണ് വിയ്യൂരിൽ താമസിപ്പിക്കുന്നത്-. തിങ്കളാഴ‌്ച വൈകീട്ട്- ഏഴോടെയാണ് സുരേന്ദ്രനെ വിയ്യൂരെത്തിച്ചത്-. ചൊവ്വാഴ്-ച കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. രാവിലെ എട്ടിന് വിയ്യൂർ ജയിലിൽ നിന്ന് സുരേന്ദ്രനുമായി പൊലീസ്- സംഘം യാത്രതിരിക്കും.
അതിനിടെ, സുരേന്ദ്രനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. സുരേന്ദ്രന്റെ അപേക്ഷ പരിഗണിച്ചാണിത‌്.
കണ്ണൂരിൽ പൊലീസ‌് ഉദ്യോഗസ്ഥരെ ഫെയ‌്സ‌്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രന‌് തിങ്കളാഴ‌്ച ജാമ്യം ലഭിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേറ്റ‌് കോടതിയാണ‌് ജാമ്യം അനുവദിച്ചത‌്. കണ്ണൂർ ഡിവൈഎസ‌്പി പി പി സദാനന്ദൻ, തലശേരി ഡിവൈഎസ‌്പി പ്രിൻസ‌് അബ്രഹാം എന്നിവർക്കുനേരെയായിരുന്നു ഭീഷണി. പൊതുയോഗത്തിൽ ഭീഷണി പ്രസംഗം നടത്തിയ സുരേന്ദ്രൻ പിന്നീട‌് ഫെയ‌്സ‌്ബുക്കിൽ പോസ‌്റ്റിടുകയും ചെയ‌്തു.
കൊട്ടരക്കര സബ‌്ജയിലിൽ റിമാന്റിലായിരുന്ന സുരേന്ദ്രനെ കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ ഞായറാഴ‌്ചയാണ‌് കൊണ്ടുപൊയത‌്. രാത്രി കോഴിക്കോട‌് സ‌്പെഷ്യൽ ജയിലിൽ പാർപ്പിച്ചശേഷം തിങ്കളാഴ‌്ച രാവിലെ കോടതി ആരംഭിച്ചപ്പോഴാണ‌് കണ്ണൂരിലെത്തിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2BzRcel
via IFTTT
No comments:
Post a Comment