ശബരിമലയില്‍ ആചാരം ലംഘിച്ച് സംഘപരിവാര്‍; കൊലവിളിയുമായി അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശബരിമലയില്‍ ആചാരം ലംഘിച്ച് സംഘപരിവാര്‍; കൊലവിളിയുമായി അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു

ശബരിമല > സന്നിധാനത്ത‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാറുകാർ സ‌്ത്രീകൾ ഉൾപ്പടെയുള്ള അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു.  ആർഎസ‌്എസ‌് നേതാവ‌് വത്സൻ തില്ലങ്കേരിയും സംഘവും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി  ആചാരവും ലംഘിച്ചു.   പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുകയും ഇറങ്ങുകയും ചെയ‌്തതു മാത്രമല്ല പടിയിൽ പുറംതിരിഞ്ഞ‌് നിന്ന‌് ഭക്തരെ തടയുകയും ചെയ‌്തു. 

അക്രമികളുടെ ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു. സന്നിധാനത്തും പരിസരത്തും തമ്പടിച്ച അക്രമികൾ  സ‌്ത്രീകളെ തടഞ്ഞുനിർത്തി കൊലവിളി മുഴക്കി.  ശബരിമലയിൽ ഇതുവരെയുണ്ടാകാത്ത ആചാരലംഘനമാണ‌് സംഘപരിവാറുകാർ നടത്തിയത‌്.  

തിങ്കളാഴ‌്ച രാവിലെ  തൃശൂരിൽനിന്ന‌് കുട്ടിയുടെ ചൊറൂണിനെത്തിയവരിൽ യുവതികളുണ്ടെന്ന വ്യാജ പ്രചാരണം   നടത്തിയാണ‌് സന്നിധാനത്ത‌് തമ്പടിച്ച അക്രമികൾ പാഞ്ഞടുത്തത‌്.  തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർ വടക്കൂട്ട് വീട്ടിൽ ലളിത രവി(52)യാണ‌്  ആക്രമണത്തിനിരയായത‌്. "അടിച്ചു കൊല്ലെടാ അവളെ.....’ എന്ന ആക്രോശത്തോടെയാണ‌് ലളിതക്കുനേരെ അക്രമികൾ പാഞ്ഞടുത്തത‌്.   കൈയ്യേറ്റത്തിൽ കുഴഞ്ഞുവീണ ലളിതയെ സന്നിധാനം സർക്കാർ ആശുപത്രിയിലേക്ക‌് മാറ്റി.  ലളിതയെ മർദിക്കുന്നതു തടഞ്ഞ  സഹോദരീ പുത്രൻ  മൃദുൽകുമാറി(23)നെ ഓടിച്ചിട്ട‌് തല്ലി. സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.  വധശ്രമം, കോടതി ഉത്തരവ് ലംഘിക്കൽ, അന്യായമായി സംഘം ചേരൽ, അന്യായമായ തടസ്സമുണ്ടാക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾക്കാണ‌്  കേസ‌്.  സന്നിധാനത്തെ അക്രമദൃശ്യങ്ങൾ ചിത്രീകരിച്ച  ദൃശ്യ മാധ്യമ പ്രവർത്തകരെയും കയ്യേറ്റംചെയ‌്തു. കസേരയും വടിയും തേങ്ങയും വലിച്ചെറിഞ്ഞ‌ു. തേങ്ങയേറിൽ ക്യാമറാമാന‌് പരിക്കേറ്റു.

ചൊവ്വാഴ‌്ച രാവിലെ നിലയ‌്ക്കലിലും പമ്പയിലും സംഘപരിവാറുകാർ ബോധപൂർവ്വം കുഴപ്പമുണ്ടാക്കി. നിലയ‌്ക്കൽ ബേസ‌് ക്യാമ്പിൽനിന്ന‌് വാഹനങ്ങൾ പമ്പയിലേക്ക‌് കടത്തിവിടണമെന്ന‌് ആവശ്യപ്പെട്ട‌് പൊലീസിനോട‌് തട്ടിക്കയറി. ബിജെപി നേതാക്കളായ പി കെ കൃഷ‌്ണദാസ‌്, എ എൻ രാധാകൃഷ‌്ണൻ, പി എം വേലായുധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘർഷനീക്കം. പൊലീസ‌് സംയമനം പാലിച്ചതുകൊണ്ടാണ‌് സംഘർഷം ഒഴിവായ‌ത‌്. എങ്ങിനെയെങ്കിലും സംഘർഷമുണ്ടാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.
 ചിത്തിര ആട്ടവിശേഷ പൂജകൾ പൂർത്തിയാക്കി   ചൊവ്വാഴ്ച രാത്രി പത്തിന‌് ശബരിമല നട അടച്ചു. മേൽശാന്തി എ എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന അവസാന ചടങ്ങാണ് ചൊവ്വാഴ്ച നടന്നത്. വൃശ്ചികമാസത്തിൽ മണ്ഡല ഉത്സവത്തിന് പുതിയ മേൽശാന്തിയാണ് നട തുറക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/2F6l71k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages