തിരുവനന്തപുരം> കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. ടി കെ രവീന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ആധുനിക കേരള ചരിത്ര പഠനത്തിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച ചരിത്രാധ്യാപകൻ കൂടിയായിരുന്ന രവീന്ദ്രന് കവി, നിരൂപകൻ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി.
കീഴാളവിഭാഗത്തിന്റെ ചരിത്രത്തെ മുഖ്യധാരയിലെത്തിച്ച ചരിത്രകാരനെന്ന നിലയിൽ അദ്ദേഹം എന്നും ഓർക്കപ്പെടുമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2qwYNUs
via IFTTT
No comments:
Post a Comment