കണ്ണൂർ > ഈ വർഷത്തെ എൻ സി ശേഖർ പുരസ‌്കാരം മുൻ മുഖ്യമന്ത്രിയും സംസ്ഥാന ഭരണപരിഷ‌്കാര കമീഷൻ ചെയർമാനുമായ വി എസ‌് അച്യുതാനന്ദന‌്. സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ എൻ സി ശേഖറുടെ സ‌്മരണയ‌്ക്കായി എൻ സി ശേഖർ ഫൗണ്ടേഷനാണ‌് പുരസ‌്കാരം ഏർപ്പെടുത്തിയത‌്. ഈ വർഷംമുതൽ 50,000 രൂപയും പ്രശസ‌്തിപത്രവും ഉൾപ്പെടുന്നതാണ‌് പുരസ‌്കാരം. എൻ സി ശേഖറുടെ മുപ്പത്തിമൂന്നാമത‌് ചരമവാർഷികാചരണത്തോടനുബന്ധിച്ച‌് ഡിസംബർ നാലിന‌് ജന്മനാടായ ബാലരാമപുരത്ത‌് നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പുരസ‌്കാരം സമ്മാനിക്കും.
മനുഷ്യത്വഭരിതമായ കേരളീയ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ മുന്നണിപ്പോരാളിയായ വിപ്ലവകാരികളിലൊരാൾ എന്ന നിലയിലാണ‌് വി എസിനെ പുരസ‌്കാരത്തിന‌് തെരഞ്ഞെടുത്തതെന്ന‌് ഫൗണ്ടേഷൻ ചെയർമാൻ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരിതങ്ങളുടെയും പീഡനങ്ങളുടെയും തീക്കനലുകളിലൂടെ നടന്ന‌് ചരിത്രത്തിന്റെ നാൽക്കവലയിൽ പ്രകാശഗോപുരമായി അദ്ദേഹം തലയുയർത്തി നിൽക്കുകയാണെന്ന‌് പുരസ‌്കാരസമിതി വിലയിരുത്തി. എം വി ഗോവിന്ദൻ, എൻ പ്രഭാവർമ, ഡോ. വി പി പി മുസ‌്തഫ, ഫണ്ടേഷൻ മാനേജിങ‌് ട്രസ‌്റ്റി ഇടയത്ത‌് രവി എന്നിവരടങ്ങിയതായിരുന്നു പുരസ‌്കാര നിർണയസമിതി.
from Kerala || Deshabhimani Online News https://ift.tt/2D7ZWcP
via IFTTT
No comments:
Post a Comment