മിനിമം വേതനം പുതുക്കും; ക്ഷേമനിധി ബോർഡുകൾ പുനഃസംഘടിപ്പിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

മിനിമം വേതനം പുതുക്കും; ക്ഷേമനിധി ബോർഡുകൾ പുനഃസംഘടിപ്പിക്കും

തിരുവനന്തപുരം > തൊഴിൽവകുപ്പിനു കീഴിലെ സമാനസ്വഭാവമുള്ള  ക്ഷേമനിധി ബോർഡുകൾ ലയിപ്പിച്ച‌് ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന്  മന്ത്രി ടി പി രാമകൃഷ‌്‌‌ണൻ അറിയിച്ചു. നിലവിലുള്ള 16  ബോർഡുകള്‍ ലയിപ്പിച്ച് ഒമ്പതാക്കും. ഭരണച്ചെലവ് കുറയ്ക്കാനും ആനുകൂല്യവിതരണം മെച്ചപ്പെടുത്താനുമുള്ള നീക്കത്തിന് യൂണിയനുകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ മേഖലയിലും മിനിമം വേതനം നിശ‌്ചയിക്കാനും പുതുക്കാനും നടപടി സ്വീകരിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 80 മേഖലകളാണ‌് മിനിമം വേതന നിയമത്തിന്റെ പട്ടികയിലുള്ളത‌്. എൽഡിഎഫ‌് അധികാരത്തിലെത്തിയശേഷം 26 മേഖലകളിൽ മിനിമംവേതനം പുതുക്കി നിശ്ചയിച്ചു. വേതനം പുതുക്കുന്നതിനൊപ്പം വേതനഘടന നടപ്പാക്കുന്നുണ്ടോയെന്ന‌് പരിശോധിക്കാൻ  പ്രത്യേക സംവിധാനം ഒരുക്കും. മിനിമംവേതനം ഉറപ്പാക്കാൻ വേതനം ബാങ്ക‌് വഴി  ലഭ്യമാക്കുന്നതും പരിഗണനയിലാണെന്ന‌് മന്ത്രി അറിയിച്ചു.

പുനഃസംഘടന ഇങ്ങനെ

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ‌്,  കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ‌്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ‌്,  കശുവണ്ടി ആശ്വാസ തൊഴിലാളി ക്ഷേമനിധി ബോർഡ‌് എന്നിവ അതേരീതിയിൽ തുടരും. ഇതരസംസ്ഥാന തൊഴിലാളികൾക്ക‌ായി രൂപീകരിച്ച ക്ഷേമപദ്ധതി  കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലായിരിക്കും. കള്ള‌് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ‌ിൽ അബ‌്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ‌് ലയിപ്പിക്കും. ഷോപ‌്സ‌്ആൻഡ‌് കൊമേഴ‌്സ്യൽ എസ‌്റ്റാബ്ലിഷ‌്മെന്റ‌് തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക‌് ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ‌ും അംസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക‌്  ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി, തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും.

ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി, ബീഡി ആൻഡ‌് സിഗാർ തൊഴിലാളി ക്ഷേമനിധി, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുകളെ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലയിപ്പിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2FDNjcc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages