സന്നിധാനത്ത്‌ നിരോധനാജ്ഞ ലംഘിച്ച 100 പേർക്കെതിരെ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

സന്നിധാനത്ത്‌ നിരോധനാജ്ഞ ലംഘിച്ച 100 പേർക്കെതിരെ കേസ്‌

പമ്പ > വ്യാഴാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 100 പേർക്കെതിരെ കേസെടുത്തു. രാത്രി നടയടക്കുന്നതിന്‌ തൊട്ടുമുൻപ്‌ പത്തരയോടെയാണ് ഇവർ സന്നിധാനത്ത് പ്രതിഷേധവുമായി എത്തിയത്‌. മുൻപ്‌ സന്നിധാനത്ത്‌ നടന്ന അക്രമ സംഭവങ്ങളിൽ പങ്കെടുത്തവരും പ്രതിഷേധത്തിൽ പങ്കെടുത്തതായി പൊലീസിനു സൂചന ലഭിച്ചതോടെയാണ്‌ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുത്തത്‌.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്ച അർധരാത്രി വരെ നീട്ടിക്കൊണ്ട്‌ പത്തനംതിട്ട കലക്ടറുടെ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. എന്നാൽ, നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നത്. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെയും പൊലീസ്‌ കേസെടുത്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Qh1Yyi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages