ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗൺ ട്രാജഡി ചിത്രീകരിക്കുന്ന ചുമർ ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നീക്കിയതിനെതിരെ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ രാഷ‌്ട്രപതിക്ക‌് കത്തയച്ചു. സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കുന്ന നടപടി പ്രതിഷേധാർഹമാണ‌്.
റെയിൽവേ സ്റ്റേഷനുകൾ ഭംഗിയാക്കാൻ ഇന്ത്യൻ റെയിൽവേ ദേശീയതലത്തിൽ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുള്ള ചരിത്രസംഭവമെന്ന നിലയിൽ തിരൂർ സ്റ്റേഷനിൽ വാഗൺ ട്രാജഡിയുടെ ചുവർ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചു. എന്നാൽ, ചില ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് ചിത്രം നീക്കാൻ റെയിൽവേ അധികാരികൾ തീരുമാനിച്ചു. ഇത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാൻ കഴിയൂ. നടപടി തിരുത്തണമെന്ന് സ‌്പീക്കർ റെയിൽവേയോടും ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2T3dtbc
via IFTTT
No comments:
Post a Comment