സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്കുള്ള നിയമനത്തിൽ തനിക്ക‌് യോഗ്യതയുണ്ടായിട്ടും നിയമനം നൽകിയില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന‌് ഇന്റർവ്യൂവിൽ പങ്കെടുത്ത പി മോഹനൻ പറഞ്ഞു.
എസ‌്ബിഐയിൽ റീജ്യണൽ മാനേജരായ അപേക്ഷകനെ അവഗണിച്ച‌് മന്ത്രിയുടെ ബന്ധുവിന‌് ജോലി നൽകിയെന്ന‌് പല മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.
ജനറൽ മാനേജർ തസ‌്തികയിലേക്ക‌് താനും അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിലും പങ്കെടുത്തു. താൻ എസ‌്ബിഐ റീജ്യണൽ മാനേജരല്ല. എസ‌്ബിഐയുടെ ഇൻഷുറൻസ‌് വിഭാഗമായ എസ‌്ബിഐ ലൈഫിൽ ബിസിനസ‌് ഡെവലപ‌്മെന്റ‌് എക‌്സിക്യൂട്ടീവായിരുന്നു. കഴിഞ്ഞ ജൂണിൽ രാജിവയ‌്ക്കുകയും ചെയ‌്തു. സെപ‌്തംബറിലാണ‌് ഇന്റർവ്യൂ.
ഇതിൽ പങ്കെടുക്കുമ്പോൾ ജോലിയില്ലാതിരുന്നതുകൊണ്ടുതന്നെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തനിക്ക‌് നിയമനം നൽകാത്തതിൽ തെറ്റില്ല. തന്നെ ഒഴിവാക്കാൻ സർക്കാർ ഏതെങ്കിലും തരത്തിൽ ഇടപെട്ടതായി കരുതുന്നില്ലെന്നും വിവാദത്തിൽ തന്റെ പേര‌് വലിച്ചിഴയ‌്ക്കരുതെന്നും മോഹനൻ മാധ്യമങ്ങളോട‌് പറഞ്ഞു.
എസ‌്ബിഐയിൽ ദീർഘകാലം പ്രവൃത്തിപരിചയമുള്ള മോഹനനെ ഒഴിവാക്കിയാണ‌് മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത‌് എന്ന തരത്തിലായിരുന്നു ചില ചാനലുകളിൽ വന്ന വാർത്ത.
from Kerala || Deshabhimani Online News https://ift.tt/2zDvmUW
via IFTTT
No comments:
Post a Comment