നെയ്യാറ്റിൻകര കൊലപാതകം : ഡിവൈഎ‌സ‌്പിയെ കണ്ടെത്താൻ പ്രത്യേക സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

നെയ്യാറ്റിൻകര കൊലപാതകം : ഡിവൈഎ‌സ‌്പിയെ കണ്ടെത്താൻ പ്രത്യേക സംഘം

സ്വന്തം ലേഖകൻ
യുവാവിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ടുകൊന്ന കേസിൽ ഒളിവിൽപോയ ഡിവൈഎസ‌്പിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച‌് പ്രത്യേകസംഘത്തെ നിയോഗിച്ചു. അന്വേഷണത്തിൽ കഴിവു തെളിയിച്ച ലോക്കൽ പൊലീസിലെയും ഷാഡോ പൊലീസിലെയും അംഗങ്ങളും സംഘത്തിലുണ്ട‌്. മൂന്ന‌് സംഘമായി തിരിഞ്ഞ‌് വിവിധ സംസ്ഥാനങ്ങളിൽ പ്രതിക്കായി തെരച്ചിൽ നടത്തും.

ഡിവൈഎസ‌്പിയുടെ രണ്ട‌് മൊബൈൽഫോണും സ്വിച്ച‌്ഓഫാണ‌്. ഔദ്യോഗിക ഫോണിൽനിന്ന‌് അവസാനം വിളിച്ചത‌് റൂറൽ എസ‌്പിക്കാണ‌്. എന്നാൽ സനൽകുമാർ മരിച്ചുവെന്ന അറിഞ്ഞതോടെ രണ്ട‌് ഫോണും സ്വിച്ച‌്ഓഫായി. രണ്ട‌് നമ്പറിലെയും കോൾ വിവരം ശേഖരിച്ചിട്ടുണ്ട‌്. പരിക്കേറ്റ സനൽകുമാറിനെ ഒന്നര മണിക്കൂർ കഴിഞ്ഞാണ‌് ആംബുലൻസിൽ മെഡിക്കൽകോളേജ‌് ആശുപത്രിയിലെത്തിച്ചത‌്. സംഭവ സ്ഥലത്തുനിന്ന‌് അരമണിക്കൂർ മതി മെഡിക്കൽ കോളേജാശുപത്രിയിൽ എത്താൻ. എന്നാൽ, ആംബുലൻസ‌് ആദ്യം പൊലീസ‌് സ‌്റ്റേഷനിലേക്കും പിന്നീട‌് താലൂക്ക‌് ആശുപത്രിയിലേക്കും വിട്ടു. തുടർന്നാണ‌് മെഡിക്കൽ കോളേജിലേക്ക‌് കൊണ്ടുവന്നത‌്.

സംഭവം നടന്നയുടൻ സനൽ സംസാരിച്ചിരുന്നുവെന്ന‌് ആംബുലൻസ‌് ഡ്രൈവർ മൊഴി നൽകിയതായി പൊലീസ‌് പറഞ്ഞു. ഛർദിക്കുകയും ചെയ‌്തു. കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. മെഡിക്കൽ കോളേജിൽ എത്തുന്നതിന‌് അൽപം മുമ്പ‌് വരെ സനൽ ശ്വാസമെടുത്തിരുന്നുവെന്നും പൊലീസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2SYKBkk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages