പൊലീസിനെ ചേരിതിരിച്ചാൽ നിയമപരമായും നടപടി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

പൊലീസിനെ ചേരിതിരിച്ചാൽ നിയമപരമായും നടപടി: മുഖ്യമന്ത്രി

പൊലീസിനെ വർഗീയമായി ചേരിതിരിക്കാനും മതവും ജാതിയും പറഞ്ഞ‌് ഒറ്റതിരിഞ്ഞ‌് ആക്രമിക്കാനുമുള്ള നീക്കം അതീവ ഗൗരവമായാണ‌് കാണുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഒരുകാലത്തും കേട്ടിട്ടില്ലാത്ത നെറികെട്ട  ആക്രമണമാണ‌് ചിലർ നടത്തുന്നത‌്. അത്തരം നീക്കങ്ങളെ നിയമപരമായും നേരിടുമെന്ന‌് കേരള പൊലീസിന്റെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈഡിങ‌് ഡേ പരേഡിൽ സല്യൂട്ട‌് സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു പൊലീസും സർക്കാരും പൊതുഇടങ്ങളും മതേതരമായാണ‌് പ്രവർത്തിക്കേണ്ടത‌്.

ജാതിയും മതവും പറഞ്ഞുള്ള  ആക്രമണങ്ങളിൽ തളർന്ന‌് നിസ്സഹായരായി നോക്കിനിൽക്കാതെ കാര്യക്ഷമമായി കർത്തവ്യം നിർവഹിക്കണം.
 അസഭ്യം പറഞ്ഞ‌്  ചിലർ സ്വന്തം സംസ‌്കാരം വെളിപ്പെടുത്തുകയാണ‌്. അഴിമതിയും മൂന്നാംമുറയും പൂർണമായും ഇല്ലാതാകണം. ഏതു ദുർബലനും എപ്പോഴും സമീപിക്കാവുന്ന സംവിധാനമായി പൊലീസ‌് മാറണം. ബ്രിട്ടീഷ‌് കൊളോണിയലിസത്തിന്റെ പിടിയിലമർന്ന പൊലീസ‌് സേനയെ നവീകരിച്ചത‌് കേരളത്തിൽ അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാരുകളാണ‌്‌.

ഇ എം എസ‌് സർക്കാരിന്റെ കാലത്ത‌് ഇതിനായി കമീഷനെ നിയമിച്ചു. നിയമവാഴ‌്ച മാത്രമല്ല, നാടിന്റെ വികസനവും ക്ഷേമവും പൊലീസിന്റെ കടമയാണെന്നായിരുന്നു ഇ എം എസിന്റെ നിലപാട‌്. തുടർന്ന‌് ഓരോ ഇടതുസർക്കാരുകളും  സേനയുടെ നവീകരണത്തിനും ക്ഷേമത്തിനും ഒട്ടേറെ നടപടി സ്വീകരിച്ചു.

പൊലീസിൽ  സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചതും എൽഡിഎഫ‌് സർക്കാരാണ‌്. ലോകം അംഗീകരിച്ച ജനമൈത്രിയും സ‌്റ്റുഡന്റ‌് പൊലീസ‌് കേഡറ്റും ഡ്യൂട്ടി സമയപരിഷ‌്കരണവും ഇടതുസർക്കാരുകളുടെ സംഭാവനയാണ‌്. ഈ സർക്കാർ പൊലീസിനെ മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന സേനയാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Dfaub3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages