ശബരിമലയിൽ ഭക്തരെയും പൊലീസിനെയും മാധ്യമ പ്രവർത്തകരെയും ആക്രമിച്ചവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആൽബം അന്വേഷണ സംഘം തയ്യാറാക്കി. ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന ആൽബമാണിത‌്. ശബരിമലയിൽ സ്ഥാപിച്ച ക്യാമറകളിൽനിന്നുള്ള 3600 ദൃശ്യങ്ങളിൽനിന്നാണ‌് ആൽബം തയ്യാറാക്കിയത‌്. ഇതിനിടെ, അക്രമികളിൽ പലരും ഒളിവിൽ പോയതിനാൽ ഇവരെ പിടികൂടാൻ പത്തനംതിട്ട ഡിവൈഎസ‌്പിയുടെ നേതൃത്വത്തിൽ 44 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കും. തുലാമാസപൂജാ കാലയളവിൽ 17 മുതലാണ‌് ആർഎസ‌്എസും ബിജെപിയും ആസൂത്രിതമായി ആക്രമണം അഴിച്ചുവിട്ടത‌്. ചാനലുകൾ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളും പൊലീസ‌് ശേഖരിച്ചിട്ടുണ്ട‌്.
ഈ ദൃശ്യങ്ങൾ സംസ്ഥാന പൊലീസ‌് മേധാവി അടക്കമുള്ള ഉന്നതർക്കും തത്സമയം ലഭിച്ചു. ശബരിമലയിൽ സ്ഥാപിച്ച 40 ക്യാമറ കെസ‌് വാൻ സോഫ‌്റ്റ‌് വെയർ വഴി ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിൽ ലഭ്യമായിരുന്നു. ആക്രമണ ദൃശ്യങ്ങളിൽനിന്ന‌് രണ്ട‌് ഘട്ടത്തിലായി 210 വീതമുള്ള ഫോട്ടോകളാണ‌് ആൽബമാക്കി തിരിച്ചറിയാനായി പൊലീസ‌് പുറത്തുവിട്ടത‌്.
ഇതിലെ പലരും നിരവധി കേസുകളിൽ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ‌്. പോക‌്സോ കേസിലെ കേസിലെ പ്രതിയടക്കം പട്ടികയിലുണ്ട‌്. ഇതോടെയാണ‌് പലരും മുങ്ങിയത‌്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപശ്രമം, സ‌്ത്രീകളെ തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ‌് കേസ‌്.
from Kerala || Deshabhimani Online News https://ift.tt/2PDRN6o
via IFTTT
No comments:
Post a Comment