നടക്കുന്നത‌് രാഷ്ട്രീയസമരം: പുന്നല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

നടക്കുന്നത‌് രാഷ്ട്രീയസമരം: പുന്നല


ശബരിമല വിഷയത്തില സുപ്രീംകോടതി വിധിക്കെതിരെയുള്ള നാമജപ  നാമജപഘോഷയാത്രകൾ വിശ്വാസിസമൂഹത്തിന്റേതല്ലെന്ന‌് കെപിഎംഎസ‌് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ഇപ്പോൾ നടക്കുന്നത‌് രാഷ്ട്രീയസമരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വിവേചനങ്ങളിൽക്കൂടി മാത്രം നിലനിൽക്കാൻ  കഴിയുന്നവരാണ‌് വിധിയ‌്ക്കെതിരെ സമരം ചെയ്യുന്നത‌്.  സമരത്തെ പിന്തുണച്ച എൻഎസ‌്എസ‌ിന്റെ നിലപാട‌് നവോത്ഥാനമൂല്യങ്ങൾക്ക‌് എതിരാണ‌്.

സമരം അക്രമത്തിലേക്ക‌് മാറിയപ്പോൾ അവർക്ക‌് പിൻവാങ്ങേണ്ടിവന്നു. ഇപ്പോൾ നടക്കുന്ന നാമജപഘോഷയാത്രകൾ വിശ്വാസിസമൂഹത്തിന്റേതല്ല. കെപിഎംഎസ‌് അംഗങ്ങൾ ഇതിൽ പങ്കെടുക്കുന്നില്ല. കോടതിവിധി അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട‌്. വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരിന‌ു കഴിയില്ല.  സുപ്രീംകോടതി വിധിയെ സ്വീകരിക്കാനുള്ള പൊതുമനസ്സ‌് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകും. യാഥാസ്ഥിതിക മനോഭാവം മുറുകെപ്പിടിച്ചല്ല, മറിച്ച‌്  ആചാരലംഘനത്തിലൂടെയാണ‌് കേരള സമൂഹം മുന്നോട്ടുപോയിട്ടുള്ളതെന്നും പുന്നല  പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2DkeiI7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages