കുട്ടികളും പറയുന്നു, ഞങ്ങൾ അതിജീവിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

കുട്ടികളും പറയുന്നു, ഞങ്ങൾ അതിജീവിക്കും

തിരുവനന്തപുരം
പ്രളയജലത്തിൽ മുങ്ങിയ കേരളത്തെ കരുത്തുറ്റ കരങ്ങളാൽ എടുത്തുയർത്തിയിരിക്കുന്ന ചിത്രമാണ‌് പത്താംതരം വിദ്യാർഥിനി ജസ‌്ന ഫിലിപ്പ‌് വരച്ചത‌്. ‘നമ്മൾ അതിജീവിക്കുകതന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളജനത ഹൃദയത്തിലേറ്റുവാങ്ങിയെന്നതിനുള്ള നേർസാക്ഷ്യമാണ‌് ഈചിത്രം. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി  നവകേരള നിർമാണത്തിനായുള്ള കുട്ടികളുടെ ആശയങ്ങളും സ്വപ‌്നങ്ങളും പ്രകടിപ്പിക്കാൻ അവസരമൊരുക്കണമെന്ന നിർദേശത്തെതുടർന്നാണ‌് ജസ‌്നയടക്കം നിരവധി വിദ്യാർഥികൾ  തങ്ങളുടെ ആശയങ്ങൾ ആവിഷ‌്കരിച്ചത‌്. ചിത്രത്തിലും പോസ‌്റ്ററുകളിലും ഒതുങ്ങിയില്ല കുട്ടികളുടെ നവകേരള നിർമാണ സ്വപ‌്നങ്ങൾ.

‘തിരിച്ചുതരികെയെൻ കേരളംതിരിച്ചുതരികെയെൻ മലയാളം, തിരിച്ചുതരികെയെൻ ദേവിയെതിരിച്ചുതരികെയെൻ മന്ദഹാസം...’

ഏഴാംതരം ഡിയിലെ രാജശ്രുതി എ നായർ എഴുതിയ ‘എൻ ദേവി കേരളം ’എന്ന കവിതയിലെ വരികളാണ‌്. വരയിലും വാക്കുകളിലും കുട്ടികൾ ഇങ്ങനെ ആശയും ആശങ്കയും പ്രതീക്ഷയുമൊക്കെ പങ്കിട്ടു.

ഇത‌് തലസ്ഥാനത്തെ കോട്ടൺഹിൽ ഗേൾസ‌് സ‌്കൂളിലെമാത്രം വിശേഷമല്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മുഴുവൻ കേരളപ്പിറവി ആഘോഷിച്ചത‌് വിലപ്പെട്ട ആശയങ്ങൾ സമാഹരിച്ചുകൊണ്ടാണ‌്. മികച്ച സൃഷ്ടികൾ ക്രോഡീകരിച്ച് രേഖയാക്കും. സ്‌കൂൾതലത്തിലെ ഏറ്റവുംമികച്ച സൃഷ്ടികൾ ബിആർസി തലത്തിൽ സമാഹരിച്ച‌്‌ വിക്കിപീഡിയയിൽ അപ‌്‌ലോഡ‌് ചെയ്യും.   സർക്കാർ ഓഫീസുകളിൽ ഭരണഭാഷാപ്രതിജ്ഞ എടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2JDPWJH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages