വർഗീയതയ്ക്ക് വളമിടാൻ നുണകളുമായി ബിജെപി നേതാക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

വർഗീയതയ്ക്ക് വളമിടാൻ നുണകളുമായി ബിജെപി നേതാക്കൾ


ശബരിമല
ശബരിമലയുടെ പേരിൽ വർഗീയതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെ ജനപ്രതിനിധികളുൾപ്പെടെ മല കയറുന്നു. ആദ്യം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, പിന്നാലെ എംപിമാരായ വി മുരളീധരൻ, നളിൻകുമാർ കട്ടീൽ, ഇപ്പോൾ മറ്റൊരു കേന്ദ്രമന്ത്രിയും തീവ്രവർഗീയ നിലപാടുകാരനുമായ പൊൻ രാധാകൃഷ്ണനുമെത്തി.

സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിലുൾപ്പെടെ വർഗീയ രാഷ്ട്രീയം കളിക്കുന്ന പൊൻ രാധാകൃഷ്ണൻ കേരളത്തിലും അതിനുള്ള ശ്രമമാണ് നടത്തുന്നത്. മതേതരത്വത്തിന്റെ ലോകമാതൃകയായ ശബരിമലയിലും വർഗീയവിത്ത് വിതറിയാണ് അദ്ദേഹം മടങ്ങിയത്.‘സന്നിധാനത്തെ വാവരു സ്വാമിനടയിലേക്ക് ഹിന്ദുക്കൾ പോകുന്നത് പൊലീസ് തടയുന്നു' എന്നാണ് കേന്ദ്രമന്ത്രി സന്നിധാനത്ത് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ അങ്ങനെയൊരു നിയന്ത്രണമോ, വിലക്കോ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വാവര് സ്വാമി നടയിലെ പുരോഹിതൻമാർ പറയുന്നു. ഇത്തരം പ്രചാരണങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന‌് ഉണ്ടായിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തിനേ അറിയൂവെന്നും പുരോഹിതർ പറഞ്ഞു.പലതരം നുണകളുമായിട്ടാണ് ബിജെപി നേതാക്കൾ ശബരിമലയിലേക്ക് എത്തുന്നത്. ഇതിന്റെ പ്രചാരകരായി ഒരുകൂട്ടം മാധ്യമപ്രവർത്തകരും നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമായി തമ്പടിക്കുന്നുണ്ട്. എന്നാൽ ഇത്തരം വാർത്തകളെയെല്ലാം തള്ളിക്കളഞ്ഞ് സംതൃപ്തിയോടെയാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2zhB93a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages