പുതിയ ജയിലുകൾ സജ്ജം ; 2400 പേരെ പാർപ്പിക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

പുതിയ ജയിലുകൾ സജ്ജം ; 2400 പേരെ പാർപ്പിക്കാം

തിരുവനന്തപുരം
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ബാഹുല്യത്തിന‌് പരിഹാരമായി രണ്ട‌് ജയിലുകൾകൂടി തുറക്കുന്നു. തൊഴുപുഴ മുട്ടം ജില്ലാജയിലും  തൃശൂരിലെ അതീവ സുരക്ഷാ ജയിലും സജ്ജമായി. മുട്ടം ജയിലിൽ 27 മുതൽ തടവുകാരെത്തും. അതീവ സുരക്ഷാജയിലിൽ ഡിസംബർ അവസാനവും.

മലമ്പുഴ, തവനൂർ എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളും ഇരിങ്ങാലക്കുട സബ‌്ജയിലും ഉടൻ തുറക്കും. ഇവിടങ്ങളില്‍ 2400 തടവുകാരെ പാർപ്പിക്കാം.
സംസ്ഥാനത്തെ 54 ജയിലുകളിലായി 6000 തടവുകാരെ പാർപ്പിക്കാൻ ശേഷിയുണ്ട‌്. എന്നാൽ ബുധനാഴ‌്ചയിലെ കണക്കനുസരിച്ച‌് 7952 പേർ ജയിലിൽ ഉണ്ട‌്. ഇതിൽ 3068 പേർ ശിക്ഷാ തടവുകാരും ബാക്കി റിമാൻഡ‌്, വിചാരണ തടവുകാരുമാണ‌്. ശിക്ഷാ തടവുകാരിൽ 1591 പേർ ജീവപര്യന്തക്കാരാണ‌്. ശേഷിയേക്കാൾ കൂടുതൽപേർ ജയിലുക‌ളിലുള്ളത‌് സുരക്ഷയെയടക്കം ബാധിക്കുന്നുണ്ട‌്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം പുതിയ ജയിലുകൾ എത്രയുംവേഗം തുറക്കാൻ തീരുമാനിച്ചിരുന്നു. അതീവ സുരക്ഷാ ജയിലിന്റെ പ്രശ‌്നങ്ങൾ പഠിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ‌് സെക്രട്ടറി സുബ്രതോ ബിശ്വാസിനെയും ജയിൽ മേധാവി ഡിജിപി ആർ ശ്രീലേഖയെയും ചുമതലപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്താണ‌് ഇടുക്കി, കണ്ണൂർ, പാലക്കാട‌്, മലപ്പുറം ജില്ലകൾക്ക‌് ജില്ലാ ജയിൽ അനുവദിച്ചത‌്. എന്നാൽ, യുഡിഎഫ‌് സർക്കാർ വന്നതോടെ നിർമാണം ഇഴഞ്ഞു. മുട്ടം ജയിലിലാകട്ടെ അടുക്കള, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയാണ‌് മന്ത്രിയായിരുന്ന പി ജെ ജോസഫ‌്  ഉദ‌്ഘാടനം നിർവഹിച്ചത‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷമാണ‌് ഈ പണികൾ പൂർത്തീകരിച്ചത‌്. 500 പേരെ ഇവിടെ പാർപ്പിക്കാം. തവനൂർ, മലമ്പുഴ ജയിലുകളിലും 500 പേരെ വീതം പാർപ്പിക്കാം. തസ‌്തിക അനുവദിച്ചാൽ ഇവയുടെ പ്രവർത്തനവും തുടങ്ങും. ഇതിനുള്ള‌ നിർദേശം ധനവകുപ്പിന്റെ സജീവ പരിഗണനയിലാണ‌്. കണ്ണൂർ ജില്ലാജയിലിന‌് 49, മുട്ടം ജയിലിന‌് 29 എന്നിങ്ങനെയാണ‌് തസ‌്തിക അനുവദിച്ചത‌്. കണ്ണൂരിൽ ഏതാനും മാസംമുമ്പാണ‌് തടവുകാരെ പ്രവേശിപ്പിച്ചത‌്. 300 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ഇവിടെ നിലവിൽ 150 പേരുണ്ട‌്. റിമാൻഡ‌് തടവുകാർ, 6 മാസംവരെ ശിക്ഷിക്കപ്പെട്ടവർ എന്നിവരെയാണ‌് ജില്ലാജയിലുകളിൽ പാർപ്പിക്കുക. പുതിയ ജയിലുകളിലേക്ക‌് തടവുകാരെ അയക്കാൻ കോടതികൾക്ക‌് ജയിൽവകുപ്പ‌് കത്ത‌് നൽകും.

ഇതിന‌്പുറമെ,  കൂത്തുപറമ്പ‌് സബ‌് ജയിൽ, തളിപ്പറമ്പ‌് സ‌്പെഷ്യൽ ജയിൽ എന്നിവയും പുതുതായി സ്ഥാപിക്കുന്നുണ്ട‌്. കൂത്തുപറമ്പ‌് ജയിലിന‌് പഴയ പൊലീസ‌് സ‌്റ്റേഷൻ കെട്ടിടം ഏറ്റെടുത്തു. തളിപറമ്പ‌് ജയിലിന‌് 8.75 ഏക്കർ ഭൂമിയും ഏറ്റെടുത്തു. 18.5 കോടിരൂപയുടെ എസ‌്റ്റിമേറ്റ‌് സർക്കാരിന‌് സമർപിച്ചിട്ടുമുണ്ട‌്. പുതിയ ജയിലുകൾ യാഥാർഥ്യമായാൽ നിലവിലെ ജയിലുകളിലെ തടവുകാരുടെ ബാഹുല്യത്തിന‌്  പരിഹാരമാകുമെന്ന‌് ജയിൽ മേധാവി ഡിജിപി ആർ ശ്രീലേഖ പറഞ്ഞു.
തൃശൂർ ജയിൽ നിർമാണത്തിൽ യുഡിഎഫ‌് സർക്കാർ ലക്ഷങ്ങളുടെ ക്രമക്കേടും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട‌് ലഭിച്ച നിരവധി പരാതികളിൽ ആഭ്യന്തരവകുപ്പ‌് അന്വേഷണം തുടങ്ങിയിട്ടുണ്ട‌്. 



from Kerala || Deshabhimani ​Online ​News https://ift.tt/2OV3DVp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages