തിരുവനന്തപുരം
ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ മലയാളസംഗ്രഹവും വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. കോടതിവിധിയെക്കുറിച്ചുള്ള വ്യക്തതയില്ലായ‌്മ മുതലെടുത്ത‌് ആശങ്കയും വിദ്വേഷവും പരത്താൻ ചില ശക്തികൾ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ‌് ലഘുപുസ‌്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത‌്.
എന്താണ‌് സുപ്രീംകോടതി വിധി, കേസിന്റെ പശ്ചാത്തലം, കേസിന്റെ നാൾവഴി, ഭരണഘടനാ ബെഞ്ചിന്റെ പരാമർശങ്ങൾ, സ‌്ത്രീപ്രവേശനത്തിനെതിരെയുള്ള ഹർജികൾ, വാദങ്ങൾ, കേരള സർക്കാരിന്റെ നിലപാട‌്, സത്യവാങ‌്മൂലം തുടങ്ങിയവയെല്ലാം പുസ‌്തകത്തിലുണ്ട‌്. 56 പേജുള്ള പുസ‌്തകം ഇൻഫർമേഷൻ ആൻഡ‌് പബ്ലിക‌് റിലേഷൻസ‌് വിഭാഗമാണ‌് പ്രസിദ്ധീകരിച്ചത‌്.
നുണപ്രചാരണങ്ങളിലൂടെ സമൂഹത്തെ കലുഷിതമാക്കാനുള്ള ബോധപൂർവശ്രമങ്ങൾക്കെതിരെ വസ‌്തുതകൾ ജനങ്ങൾക്കുമുന്നിലെത്തിക്കുകയാണ‌് ലക്ഷ്യം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരടക്കം എല്ലാവരും ബാധ്യസ്ഥരാണ‌്. അതിനുള്ള നടപടികളുമായാണ‌് സർക്കാർ മുന്നോട്ടുപോകുന്നത‌്. മറിച്ചൊരു വിധിയുണ്ടായാൽ അതും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന‌് സമീപദിവസങ്ങളിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട‌്. വിധിയുടെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ 27 പേജുകളിലായി പുസ‌്തകത്തിലുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2zJhOqW
via IFTTT
No comments:
Post a Comment