തിരുവനന്തപുരമടക്കം 6 വിമാനത്താവളം സ്വകാര്യമേഖലയ‌്ക്ക‌് ; സ്വകാര്യവൽക്കരണം ശക്തമാക്കി കേന്ദ്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

തിരുവനന്തപുരമടക്കം 6 വിമാനത്താവളം സ്വകാര്യമേഖലയ‌്ക്ക‌് ; സ്വകാര്യവൽക്കരണം ശക്തമാക്കി കേന്ദ്രം


ന്യൂഡൽഹി
തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലന, വികസനജോലികൾ പൊതു സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിൽ പാട്ടത്തിനുനൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. അഹമ്മദാബാദ്, ജയ‌്‌പുർ, ലഖ‌്നൗ, ഗുവാഹത്തി, മംഗളൂരു എന്നിവയാണ് സ്വകാര്യവൽക്കരിക്കുന്ന മറ്റു വിമാനത്താവളങ്ങൾ. നിതി ആയോഗ് സിഇഒയുടെ അധ്യക്ഷതയിൽ വ്യോമയാന, സാമ്പത്തികകാര്യ, ധനവ്യയ സെക്രട്ടറിമാർ അടങ്ങുന്ന സമിതി പൊതു സ്വകാര്യ പങ്കാളിത്ത സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠനറിപ്പോർട്ട‌് തയ്യാറാക്കും.
പത്ത് വർഷം മുമ്പ് രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചത് ഗുണകരമായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരണത്തിനു വിധേയമാക്കുന്നതെന്ന് സർക്കാർ അവകാശപ്പെട്ടു. സ്വകാര്യവൽക്കരണത്തിനു വിധേയമാക്കിയ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെ സേവനനിരക്കുകൾ വൻതോതിൽ ഉയർന്നിരുന്നു. ഇതിന്റെ നേട്ടം സ്വകാര്യകമ്പനികൾക്കാണ്. 

എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം ഉയർത്താനാണ് പരിഷ‌്കാരമെന്നും സർക്കാർ വാദിക്കുന്നു. ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനും തീരുമാനിച്ചു. വിശാഖപട്ടണം, പരദ്വീപ്, മുംബൈ ജെഎൽഎൻപിടി, കണ്ട‌്‌ല തുറമുഖങ്ങളുടെ കൺസോർഷ്യത്തിനാണ് ഓഹരികൾ വിൽക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/2T3dg7U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages