- നിലയ്ക്കൽ അതിക്രമം : ചികിത്സയിലുള്ള മാധ്യമപ്രവര്‍ത്തകയെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

- നിലയ്ക്കൽ അതിക്രമം : ചികിത്സയിലുള്ള മാധ്യമപ്രവര്‍ത്തകയെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു


തിരുവനന്തപുരം
തുലാമാസ പൂജകൾക്കിടെ നിലയ്ക്കലിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദി ന്യൂസ് മിനിട്ട‌് സ്പെഷ്യൽ കറസ്‌പോണ്ടന്റ് സരിത എസ് ബാലനെ ആരോഗ്യ മന്ത്രി കെ കെ  ശൈലജ സന്ദർശിച്ചു. സ്ത്രീകൾക്കുനേരെയുള്ള അക്രമത്തെ അംഗീകരിക്കാനാവില്ലെന്ന‌് മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരെ പോലും ആക്രമിക്കുന്നത് അത്യന്തം വേദനാജനകമാണ‌്.

നിലയ്ക്കലിൽനിന്ന‌് റിപ്പോർട്ടിങ്ങിനായി കെഎസ‌്ആർടിസി ബസിൽ പമ്പയിലേക്ക‌് പോകവെയാണ‌് ആചാരസംരക്ഷകർ എന്ന വ്യാജേന വർഗീയവാദികൾ ആക്രമിച്ചതെന്ന‌് സരിത പറഞ്ഞു. ബസിൽനിന്ന് പൊലീസ് ജീപ്പിലേക്ക് കയറുന്നതിനിടെ അക്രമികളിലൊരാൾ പിന്നിൽനിന്ന‌് ചവിട്ടുകയായിരുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലും തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചു. കലശലായ നടുവേദനയെത്തുടർന്ന‌് 16 ദിവസമായി പൂജപ്പുര പഞ്ചകർമ ആശുപത്രിയിൽ ചികിത്സയിലാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2zDvlQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages