കോൺഗ്രസിന‌് ബി‌ജെപിയുടെ നിലപാട‌്:- ചന്ദ്രചൂഢൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

കോൺഗ്രസിന‌് ബി‌ജെപിയുടെ നിലപാട‌്:- ചന്ദ്രചൂഢൻ


കൊല്ലം
ശബരിമല വിഷയത്തിൽ കോൺഗ്രസിനെ പോലെ പതറിപ്പോയ മറ്റൊരു പാർടിയില്ലെന്ന് ആർഎസ്‌പി  ദേശീയ ജനറൽ സെക്രട്ടറി ടി ജെ ചന്ദ്രചൂഢൻ പറഞ്ഞു. ആർഎസ്എസിന്റെ പരിപാടിയിൽ കൊടിപിടിക്കാതെ പങ്കെടുക്കാമെന്ന് തീരുമാനിച്ച പാർടിക്ക് എന്തു നിലപാടാണുള്ളത‌്. ആർഎസ്‌പി കൊല്ലം ജില്ലാ സമ്മേളനം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് ഏതുവിഷയത്തിലും എതിർപ്പാണ്. ക്ഷുഭിതനായ പ്രസിഡന്റാണ് ഇപ്പോൾ സംസ്ഥാന കോൺഗ്രസിനുള്ളത‌്. ശബരിമല വിഷയത്തിൽ പക്വതയോടെ ഇടപെട്ട് ബിജെപിയിൽനിന്ന് വിഭിന്നമായ നിലപാട് കോൺഗ്രസിന‌് ഉണ്ടാകണം. ദൂരക്കാഴ്‌ചയോടെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യണം. ദൈവങ്ങളെ മുൻനിറുത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം എങ്ങുമെത്തിക്കില്ല. ശബരിമലയിൽ സ്ത്രീപ്രവേശനം ഉണ്ടാകും. ക്ഷേത്രപ്രവേശന വിളംബരം നടത്തിയപ്പോഴും എതിർപ്പ് ഉണ്ടായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ പണം ഒരു സർക്കാരുകളും എടുത്തിട്ടില്ല.

സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കി കേരളത്തിൽ വേരോട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ലിംഗ സമത്വത്തിനു വേണ്ടി നിലനിൽക്കുന്ന പാർടിയാണ് ആർഎസ്‌പിയെന്നും ടി ജെ ചന്ദ്രചൂഢൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2F8mYCZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages