തിരുവനന്തപുരം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ക്വിസ‌് മത്സരമായ ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ഫെസ‌്റ്റിവലിന്റെ എട്ടാം സീസൺ തുടങ്ങി. സ‌്കൂൾതല മത്സരം സംസ്ഥാനമെങ്ങും ബുധനാഴ‌്ച നടന്നു. 14000 പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തോളം വിദ്യാർഥികൾ സ‌്കൂൾതല മത്സരത്തിൽ മാറ്റുരച്ചു.
തിരുവനന്തപുരം പട്ടം ഗവ. ഗേൾസ‌് സ‌്കൂളിൽ സംസ്ഥാനതല ഉദ‌്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നിർവഹിച്ചു. എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാൻ അവസരം നൽകുന്ന ജനകീയ മത്സരമാണ‌് അക്ഷരമുറ്റം ക്വിസ‌്. അതുകൊണ്ടാണ‌് ലക്ഷക്കണക്കിന‌് വിദ്യാർഥികൾ പങ്കെടുക്കുന്ന മെഗാ ക്വിസ‌് മത്സരമായി ഇതുമാറിയതെന്ന‌് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കെഎസ‌്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ, കെഎസ‌്ടിഎ സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ‌്കുമാർ, സ‌്കൂൾ പ്രിൻസിപ്പൽ എൻ രത‌്നകുമാർ, ഹെഡ‌്മാസ‌്റ്റർ ജി രവീന്ദ‌്, പിടിഎ പ്രസിഡന്റ‌് അജിത‌് എന്നിവർ സംസാരിച്ചു. ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് സ്വാഗതവും യൂണിറ്റ‌് മാനേജർ ഐ സെയ‌്ഫ‌് നന്ദിയും പറഞ്ഞു.
സ‌്കൂൾതല മത്സര വിജയികളെ പങ്കെടുപ്പിച്ച‌് 18ന‌് ഉപജില്ലാ മത്സരങ്ങളും ഡിസംബർ രണ്ടിന‌് ജില്ലാതല മത്സരങ്ങളും നടക്കും. ഡിസംബർ ഒമ്പതിന‌് കോട്ടയത്താണ‌് മെഗാഫൈനൽ.
from Kerala || Deshabhimani Online News https://ift.tt/2SZoFFM
via IFTTT
No comments:
Post a Comment