ഹര്‍ത്താല്‍: ഭക്തരെയും സംഘപരിവാർ ബന്ദികളാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ഹര്‍ത്താല്‍: ഭക്തരെയും സംഘപരിവാർ ബന്ദികളാക്കി

കോട്ടയം > ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളമായ എരുമേലിയിലടക്കം കോട്ടയം ജില്ലയിലെ തീർഥാടക കേന്ദ്രങ്ങളിൽ എത്തിയ അയ്യപ്പഭക്തർ സംഘപരിവാർ ഹർത്താലിൽ ബന്ദിയായി.  ഹോട്ടലുകളടക്കം അടപ്പിച്ചതും ചിലർ അക്രമംഭയന്ന‌് തുറക്കാതിരുന്നതും വാഹനങ്ങൾ തടഞ്ഞതും തീർഥാടകർക്ക‌് വിനയായി. 

ഏറ്റുമാനൂർ, തിരുനക്കര , വൈക്കം, കടപ്പാട്ടൂർ എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ രംഗത്തിറങ്ങി.  കടകൾ അടപ്പിച്ചു. ഓടിയ കെഎസ‌്ആർടിസി ബസുകൾ തടഞ്ഞു. അക്രമം ഭയന്ന‌് സ്വകാര്യ ബസുകൾ നിരത്തിലിറക്കിയില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയവർ മണിക്കൂറുകൾ ഇടത്താവളങ്ങളിൽ കുടുങ്ങി. പിന്നീട‌് കൂടുതൽ പൊലീസെത്തി അയ്യപ്പഭക്തരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന‌് റെയിവേ സ‌്റ്റേഷനുകളിലും കോട്ടയം ബസ‌് സ‌്റ്റേഷനിലും എത്തിച്ചു. പൊലീസ‌് സുരക്ഷയിൽ പമ്പയിലേക്ക‌് കൂടുതൽ കെഎസ‌്ആർടിസി ബസുകൾ ഓടിച്ചു. എരുമേലിയിൽ നിന്നും പമ്പയിലേക്കും കെഎസ‌്ആർടിസി ഓടിച്ചു.  മറ്റ‌് കേന്ദ്രങ്ങളിലേക്ക‌് ഒറ്റപ്പെട്ട നിലയിലും ഓടി.
 മറ്റ‌് സംസ്ഥാനങ്ങളിൽ നിന്ന‌് റെയിൽവേ സ‌്റ്റേഷനിൽ ഇറങ്ങിയവർക്കായി കെഎസ‌്ആർടിസി പ്രത്യേകമായി ബസുകൾ ഓടിച്ചു. ഇവയും കെ കെ റോഡിൽ പലയിടത്തും തടഞ്ഞു. 

രാവിലെ കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ദീർഘദൂര ബസുകളും സംഘപരിവാർ സംഘങ്ങളെത്തി തടഞ്ഞു. പൊലീസെത്തി അക്രമികളെ നീക്കി. തീർഥാടകരും മറ്റ‌് യാത്രക്കാരും ആശ്രയിച്ച  ബസുകൾ ചെങ്ങന്നൂരിനും മൂവാറ്റുപുഴക്കും ഇടയിൽ പലയിടത്തും തടഞ്ഞു.   കോട്ടയത്തുനിന്നും വടക്കോട്ട‌് പോയ നാല‌് ബസുകൾ കുര്യത്ത‌് എംസി റോഡിൽ  തടഞ്ഞിട്ടു. അയ്യപ്പന്മാരടക്കമുള്ള യാത്രക്കാർ ഭക്ഷണം കിട്ടാതെ വലഞ്ഞു.

ഏറ്റുമാനൂരിൽ രാവിലെ പത്തോടെ എംസി റോഡ‌് ഉപരോധിച്ചു. പൊലീസ‌് പഴയ എംസിറോഡിലൂടെ  വാഹനങ്ങൾ തിരിച്ചുവിട്ടു. ദൂരസ്ഥലങ്ങളിൽ നിന്ന‌് സ്വകാര്യ വാഹനങ്ങളിൽ എത്തിയ തീർഥാടകർ   ഇടവഴി കയറി വഴിയറിയാതെയും ഭക്ഷണം കിട്ടാതെയും ദുരിതത്തിലായി. പലരും തീർഥാടകരാണെന്ന‌് കരഞ്ഞു പറഞ്ഞും ഇരുമുടിക്കെട്ട‌് കാട്ടിയുമാണ‌് ആക്രമണത്തിൽ നിന്ന‌് രക്ഷതേടിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2RXfV1q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages