കെ സുരേന്ദ്രനും കൂട്ടാളികളെയും 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

കെ സുരേന്ദ്രനും കൂട്ടാളികളെയും 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു

പത്തനംതിട്ട > ഇന്നലെ നിലയ്ക്കലിൽ നിന്ന്‌ പൊലീസ് അറസ്റ്റുചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ രാവിലെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കെ സുരേന്ദ്രനൊപ്പം അറസ്റ്റുചെയ്‌ത മറ്റ് രണ്ട് ബിജെപി പ്രവർത്തകരായ സന്തോഷ്‌(45), രാജൻ(45) എന്നിവരെയും റിമാൻഡ്‌ ചെയ്‌തിട്ടുണ്ട്. ഐപിസി സെക്‌ഷൻ 353, 334 വകുപ്പുകളാണ്‌ പ്രതികൾക്കുമേൽ ചുമത്തിയത്‌. സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചു, നിരോധിക്കപ്പെട്ട മേഖലയിലേക്ക് കടന്ന് ചെല്ലാന്‍ ശ്രമിച്ചു എന്നിവയാണ് സുരേന്ദ്രനെതിരെ പൊലീസ് ഉന്നയിച്ച കുറ്റങ്ങൾ.

ചിറ്റാർ പൊലീസ് കസ്റ്റഡിയിലായിരുന്ന സുരേന്ദ്രനെ ഞായറാഴ്ച പുലർച്ചെ അഞ്ചോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചു. ഇവിടെ പരിശോധന നടത്തിയ ശേഷമാണ്‌ മജിസ്ട്രേറ്റ് അത്തിക് റഹ്മാൻ മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.



from Kerala || Deshabhimani ​Online ​News https://ift.tt/2FFyINJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages