ശബരിമലയെ തകർക്കാനുള്ള ഗൂഢപദ്ധതി: സിപിഐ എം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ശബരിമലയെ തകർക്കാനുള്ള ഗൂഢപദ്ധതി: സിപിഐ എം

തിരുവനന്തപുരം > കേരളത്തെക്കുറിച്ച്‌ അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണ‌് സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച ഹർത്താലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്ന്‌ പറയുന്നവർ ശബരിമലയെ തകർക്കാനുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌.
ശബരിമലയിൽ പ്രായഭേദമില്ലാതെ സ‌്ത്രീകൾക്ക‌് പ്രവേശനം നൽകാനുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അംഗീകരിക്കാത്തവരാണ‌് ഇപ്പോൾ ഹർത്താലിന്‌ ആഹ്വാനം ചെയ‌്തത‌്. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ്‌ പ്രചരിപ്പിച്ചവരാണ്‌ ഇപ്പോൾ ശബരിമലയെ ഉൾപ്പെടെ തകർത്ത്‌ തീർഥാടകർക്ക്‌ രക്ഷയില്ലെന്ന പ്രചാരണവുമായി രംഗത്തുവരുന്നത്‌.

ശബരിമല തീർഥാടകരിൽ വലിയ വിഭാഗം വരുന്നത്‌ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്‌. അവിടങ്ങളിൽ ശബരിമലയിൽ കുഴപ്പങ്ങളാണെന്ന പ്രതീതി സൃഷ്‌ടിച്ച്‌ തീർഥാടകരെ അകറ്റിനിർത്തുക എന്ന സമീപനത്തിന്റെ ഭാഗമാണ്‌ ഹർത്താലെന്ന്‌ കാണണം. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത്‌ എന്ന പ്രചാരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകർക്കാനുള്ള പ്രചാരണം നടത്തുന്നതിന്റെ തുടർച്ച തന്നെയാണിത്‌. സന്നിധാനത്തിൽ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാൻ തീരുമാനിച്ചവർ തന്നെയാണ്‌ ഇപ്പോൾ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്‌. തുലാമാസം നട തുറന്നപ്പോഴും ഹർത്താൽ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയവരാണ്‌ വൃശ്ചികം ഒന്നിനും ഹർത്താലുമായി രംഗത്തിറങ്ങിയത്‌. സാധാരണ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ തീർഥാടകരേയും ശബരിമല സീസണിൽ പത്തനംതിട്ട ജില്ലയേയും ഒഴിവാക്കാറുണ്ട്‌. ഇക്കാര്യത്തിൽ വിശ്വാസികളോട്‌ കാണിക്കേണ്ട സാമാന്യ മര്യാദപോലും ഉയർത്തിപ്പിടിക്കാത്തവരാണ്‌ സംഘപരിവാറെന്ന്‌ വ്യക്തമായി. അവസരം മുതലാക്കുക എന്ന ശ്രീധരൻപിള്ളയുടെ പ്രസ്‌താവനയേയും ഇതുമായി കൂട്ടിവായിക്കണം.

കാലവർഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിട്ട സംസ്ഥാനം പുനർനിർമാണത്തിന്റെ വഴികളിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ്‌ കേരളത്തിലാകമാനം സംഘർഷമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നത്‌. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കുന്നതിന്‌ ബോധപൂർവമായ അക്രമങ്ങളും ഹർത്താലിന്റെ മറവിൽ സംഘടിപ്പിക്കുകയാണ്‌. ശബരിമലയെ തകർക്കാനും സംസ്ഥാനത്താകമാനം സംഘർഷം സൃഷ്‌ടിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2RWxcb5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages