നിലയ്‌ക്കൽ> ചിത്തിര ആട്ട വിശേഷത്തിന് ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്തും പന്പയിലും നിയ്‌ക്കലിലും പൊലീസ് സുരക്ഷ ശക്‌തമാക്കി. 15 വനിതാ പൊലീസിനേയും സന്നിധാനത്ത് എത്തിച്ചു. 50 വയസിന് മുകളിലുള്ളവരെയാണ് ഡ്യൂട്ടിക്കായി നിയമിച്ചത്.
20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.
ശബരിമല തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. പന്പയിലേക്ക് ബസിൽ േേകാമെന്ന് പൊലീസ് അറിയിച്ചുവെങ്കിലും നടന്ന് പോകാൻ അനുവദിക്കണമെന്ന തീർത്ഥാടകരുടെ ആവശ്യം അംഗീകരിച്ചു. അതേസമയം, നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ 11.30ന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
എരുമേലിയില്‍ നിന്ന് വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയും കടത്തി വിടാന്‍ തുടങ്ങി. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2Do9CAV
via IFTTT
No comments:
Post a Comment