കോഴഞ്ചേരി > ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്ന ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ ഇരു പാര്‍ടികളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏനാദിമംഗലത്തുനിന്നും മെഴുവേലിയില്‍ നിന്നും 70 പേരാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ഏനാദിമംഗലത്ത് കുറുമ്പിക്കര, കുന്നിട, ചെളിക്കുഴി പ്രദേശങ്ങളില്‍ നിന്നുള്ള 40 പേരാണ് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കുന്നിട ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഹാരമണിയിച്ച് പുതുതായി വന്നവരെ സ്വീകരിച്ചു.
മെഴുവേലിയില്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് വന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാല ചാര്‍ത്തി സ്വീകരിച്ചു. മെഴുവേലി പഞ്ചായത്തിലെ കോങ്കുളഞ്ഞി ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തിലാണ് 30 പേര്‍ സിപിഐ എം ന്റെ ഭാഗമായത്.
ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി തടത്തില്‍ വടക്കേല്‍ ദിലീപ് കുമാര്‍, ബിജെപി ബൂത്ത് പ്രസിഡന്റ് വേലന്‍ പറമ്പില്‍ ഗംഗാധരന്‍, ബിജെപി ബൂത്ത് പ്രസിഡന്റ് കൊച്ചൂപറമ്പില്‍ ബാബു, പെരുംകുന്നില്‍ ബിജു, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കക്കുളഞ്ഞിയില്‍ മോനച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 21 കുടുബങ്ങള്‍ സിപിഐ എം ന്റെ ഭാഗമായത്.
സ്വീകരണ യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കെ ആര്‍ കുട്ടപ്പന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലന്‍, ഏരിയ സെക്രട്ടറി ആര്‍ അജയകുമാര്‍, ടി വി സ്റ്റാലിന്‍, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ജനാര്‍ദനകുറുപ്പ് , പി കെ സത്യവ്രതന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി വിട്ട ദിലീപ് കുമാര്‍ ബി ജെ പി പ്രവര്‍ത്തനത്തിലെ നെറികേടുകള്‍ വിശദീകരിച്ചു.ടി കെ ജനാര്‍ദനന്‍ സ്വാഗതവും, രാജു സഖറിയ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ALO7Yd
via IFTTT
No comments:
Post a Comment