തിരുവനന്തപുരം > മണ്ഡല–-മകരവിളക്ക് കാലത്ത‌് ശബരിമലയിൽ ഏർപ്പെടുത്തുന്ന മുന്നൊരുക്കങ്ങൾ നട തുറക്കുന്നതിനുമുമ്പുതന്നെ പൂർത്തിയാക്കും. വിവിധ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയയിൽ പുരോഗമിക്കുകയാണ‌്. തീർഥാടകർക്ക‌് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒരുവീഴ‌്ചയും ഉണ്ടാകരുതെന്നും മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വകുപ്പുകളുടെ ഏകോപനം കൃത്യമായി ഉറപ്പാക്കണം. തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ ചൊവ്വാഴ‌് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗം അവലോകനം ചെയ്തു.
പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർഥാടകർക്ക് താമസിക്കാനുള്ള താൽക്കാലിക സൗകര്യങ്ങൾ പൂർത്തിയാവുകയാണ്. ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണവും പൂർത്തിയായി. ചെങ്ങന്നൂരിലും താൽക്കാലിക സൗകര്യം ഏർപ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികളെല്ലാം കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. ആരോഗ്യവകുപ്പും വാട്ടർ അതോറിറ്റിയും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.
യോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ രാജു എബ്രഹാം, സജി ചെറിയാൻ, കെ സുരേഷ് കുറുപ്പ്, പി സി ജോർജ‌്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക‌്‌നാഥ‌് ബെഹ്റ, ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2Dl8n4D
via IFTTT
No comments:
Post a Comment