ചേർത്തല > പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തിൽ തീരുമാനം വരുംവരെ സമരം നിർത്തിവയ‌്ക്കണമെന്ന‌് എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ബിജെപിയുടെ രാഷ‌്ട്രീയ മുതലെടുപ്പാണ‌് നടക്കുന്നത‌്. യുവതീപ്രവേശം അനുവദിച്ച വിധിയെ എതിർക്കുന്നവർക്ക‌് താൽക്കാലിക ആശ്വാസമാണ‌് പുനഃപരിശോധന ഹർജി കേൾക്കാനുള്ള തീരുമാനം. സർക്കാർ പുനഃപരിശോധന ഹർജി നൽകാത്തത‌് ശരിയായ തീരുമാനമാണ‌്. വിധിയുണ്ടെങ്കിലും ഇല്ലെങ്കിലും യുവതികൾ ശബരിമലയിലേക്ക‌് പോകില്ലെന്നാണ‌് തന്റെ നിലപാട‌്. അതിൽ മാറ്റമില്ല. ശബരിമലയിൽ സർക്കാർ കർശന നിലപാട‌് എടുത്തുവെന്നു പറയുന്നവർ അവിടെ നടന്ന അക്രമങ്ങളെക്കുറിച്ചു പ്രതികരിക്കണം. സർക്കാരിന‌് കർശന നിലപാട‌് എടുക്കേണ്ടിവന്നതാണെന്നും എല്ലാ സാഹചര്യങ്ങളും മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Q0TzyE
via IFTTT
No comments:
Post a Comment