രണ്ടാമൂഴം കേസ‌്: ആർബിട്രേറ്റർ വേണോയെന്ന‌് 17ന‌് അറിയാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

രണ്ടാമൂഴം കേസ‌്: ആർബിട്രേറ്റർ വേണോയെന്ന‌് 17ന‌് അറിയാം

കോഴിക്കോട‌്  > വിഖ്യാത നോവലായ ‘രണ്ടാമൂഴ’ത്തിന്റെ സിനിമാ തിരക്കഥ തിരികെ ലഭിക്കുന്നതിനായി എം ടി വാസുദേവൻ നായർ സമർപ്പിച്ച ഹർജി പരിഗണിക്കുന്ന കോടതി കേസ‌് ആർബിട്രേറ്റർക്ക‌് (മധ്യസ്ഥൻ) വിടണോയെന്ന‌് 17ന‌് തീരുമാനിക്കും.   ഇതുസംബന്ധിച്ച‌്  കോഴിക്കോട‌് അഡീഷണൽ മുൻസിഫ‌് (ഒന്ന‌്) കോടതി ബുധനാഴ‌്ച  വാദം കേട്ടു. 
   കരാറിൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാതിരുന്നതിനെ തുടർന്നാണ‌്  സംവിധായകൻ വി എ ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം ടി കോടതിയിൽ ഹർജി  നൽകിയത‌്.

  ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായാൽ ആർബിട്രേഷനിലൂടെ പ്രശ‌്നം പരിഹരിക്കാമെന്ന‌് കരാറിലുണ്ടെന്ന‌് ശ്രീകുമാർ മേനോനുവേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകൻ പി ടി മോഹൻകുമാർ പറഞ്ഞു.    കരാർതന്നെ റദ്ദായ സ്ഥിതിക്ക‌് ആർബിട്രേറ്റർക്ക‌് വിടേണ്ട കാര്യമില്ലെന്ന‌് എം ടിയുടെ അഭിഭാഷകനായ എം എസ‌് നാരായണൻ വാദിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2DmggH5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages