തിരുവനന്തപുരം > ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക‌് സുരക്ഷ ഒരുക്കുന്നതിനായി ബുധനാഴ‌്ചമുതൽ പൊലീസിനെ വിന്യസിക്കും. നിലയ‌്ക്കൽ, മരക്കൂട്ടം, സന്നിധാനം, പമ്പ എന്നിങ്ങനെ നാല‌് മേഖലയായി തിരിച്ച‌് നാലു ഘട്ടമായാണ‌് പൊലീസ‌് വിന്യാസം. ഇതിന്റെ അവസാന ഒരുക്കം സംബന്ധിച്ച‌് ഐജി മനോജ‌് എബ്രഹാം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലാ പൊലീസ‌് ചീഫുമാരുമായി സംസ്ഥാന പൊലീസ‌് മേധാവി ചർച്ച നടത്തി. ബുധനാഴച എല്ലാ ജില്ലാ പൊലീസ‌് മേധാവിമാരുമായും ഐജിമാരുമായും സംസ്ഥാന പൊലീസ‌് മേധാവി വീഡിയോ കോൺഫറൻസ‌് നടത്തും.
14 മുതൽ ജനുവരി 20 വരെയാണ‌് പൊലീസ‌് വിന്യാസം. ഇതിൽ 14 മുതൽ 30 വരെയാണ‌് ആദ്യഘട്ടം. ശരാശരി 5000ത്തോളം പൊലീസുകാരെയാണ‌് ഓരോ ഘട്ടത്തിലും നിയോഗിക്കുക. ഇതിൽ പകുതി പൊലീസുകാർ ഇടുക്കി, പത്തനംതിട്ട ക്യാമ്പുകളിലും. 30 മുതൽ ഡിസംബർ 14 വരെ രണ്ടാംഘട്ടവും 14 മുതൽ ഡിസംബർ 29 വരെ മൂന്നാംഘട്ടവും 29 മുതൽ ജനുവരി 16 വരെ നാലാം ഘട്ടവുമായി പൊലീസിനെ വിന്യസിക്കും. ജനുവരി 14ന‌് മകരവിളക്ക‌് കഴിഞ്ഞ‌് 19ന‌് നട അടയ‌്ക്കും. അതിനാൽ 20 വരെ കുറച്ചുപൊലീസുകാർ ശബരിമലയിൽ ഡ്യൂട്ടിക്കുണ്ടാകും.
from Kerala || Deshabhimani Online News https://ift.tt/2For1Lv
via IFTTT
No comments:
Post a Comment