കേരളത്തിന്റെ പുനർനിർമാണത്തിന‌് കേന്ദ്രം എന്തുനൽകി: ബൃന്ദ കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കേരളത്തിന്റെ പുനർനിർമാണത്തിന‌് കേന്ദ്രം എന്തുനൽകി: ബൃന്ദ കാരാട്ട‌്


കണ്ണൂർ
പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന്റെ പുനർനിർമാണത്തിന‌് ബിജെപിയും കേന്ദ്രസർക്കാരും എന്ത‌് പങ്കാണ‌് വഹിക്കുന്നതെന്ന‌്  വ്യക്തമാക്കണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് ആവശ്യപ്പെട്ടു. ന്യൂനപക്ഷ സാംസ‌്കാരിക സമിതി കണ്ണൂർ ജില്ലാ കോ–- ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.

സമീപകാലത്തൊന്നും കാണാത്ത പ്രളയമാണ‌് കേരളം നേരിട്ടത‌്. ആ ദുരന്തം നേരിടാൻ  സഹായം ലഭിക്കുകയെന്നത‌് കേരളത്തിന്റെ ഭരണഘടനാപരമായ അവകാശമാണ‌്. അത‌് കേന്ദ്രം നിഷേധിക്കുകയാണെന്ന‌് മുഖ്യമന്ത്രി കണക്കുസഹിതം വ്യക്തമാക്കിയിട്ടുണ്ട‌്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വന്ന കേന്ദ്രമന്ത്രിമാർ എന്തെങ്കിലും സഹായമോ ആനുകൂല്യമോ വാഗ‌്ദാനംചെയ‌്തോ. ശബരിമലയുടെ പേരിൽ കേരളത്തെ തകർക്കാനുള്ള ബിജെപി അജൻഡ നടപ്പാക്കാനുള്ള അമിത‌് ഷായുടെ നിർദേശാനുസരണമല്ലേ അവർ വന്നത‌്. ഭരണഘടനാ ഉത്തരവാദിത്തം നിർവഹിക്കണമെന്ന സുപ്രീംകോടതി വിധി ലംഘിക്കാൻ കേന്ദ്രമന്ത്രിമാർ  കേരളത്തിൽ വരുന്നത‌്   ഗൗരവത്തോടെ കാണണം.

തലാഖ‌് കേസിൽ എല്ലാ പൗരന്മാരും സുപ്രീംകോടതി വിധി പാലിക്കാൻ ബാധ്യസ്ഥരാണ‌് എന്ന നിലപാടാണ‌് ബിജെപിയും- ആർഎസ‌്എസ്സും സ്വീകരിച്ചത‌്. ഇരട്ടത്താപ്പാണ‌് അവർ സ്വീകരിക്കുന്നത‌്. നടപ്പാക്കാൻ കഴിയുന്ന വിധി മാത്രമേ കോടതികൾ പുറപ്പെടുവിക്കാൻ പാടുള്ളൂവെന്ന ബിജെപി അധ്യക്ഷൻ അമിത‌് ഷായുടെ പ്രസ‌്താവന നിസ്സാരമായി കാണേണ്ടതല്ല. ബാബറി മസ‌്ജിദ‌് തകർത്തതും രാമക്ഷേത്ര നിർമാണവും സുപ്രീംകോടതി പരിശോധിക്കാനിരിക്കുകയാണ‌്. വിധി എതിരായാൽ അംഗീകരിക്കില്ല എന്ന പ്രഖ്യാപനമാണ‌് അമിത‌് ഷായുടെ പ്ര‌സ‌്താവന.ഇത്തരം സാഹചര്യത്തിലും കേരളത്തിലെ യുഡിഎഫും പ്രത്യേകിച്ച‌് മുസ്ലിംലീഗും ആർഎസ‌്എസ്സിനോട‌് ചേർന്നു നിൽക്കുന്ന നിലപാട‌് സ്വീകരിക്കുന്നതിൽ അത്ഭുതം തോന്നുന്നു. ഈ ഇരട്ടത്താപ്പ‌് ജനങ്ങൾ തിരിച്ചറിയണമെന്ന‌് ബൃന്ദ അഭ്യർഥിച്ചു.

സ‌്ത്രീമുന്നേറ്റം യാഥാസ്ഥിതികരുടെ എതിർപ്പ‌് നേരിട്ട‌്
കണ്ണൂർ
മതയാഥാസ്ഥിതികരുടെ എതിർപ്പിനെ വെല്ലുവിളിച്ചാണ‌് രാജ്യത്ത‌് സ‌്ത്രീ മുന്നേറ്റമുണ്ടായതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. ആചാരം, മതം, പാരമ്പര്യം എന്നിങ്ങനെ പലതരം ഇരുമ്പുമറകൾ സൃഷ്ടിച്ചാണ‌് സ‌്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ചിരുന്നത‌്.  സതി, ബാലവിവാഹം തുടങ്ങി ഒട്ടേറെ അനാചാരങ്ങൾ നിലനിന്നിരുന്നു. ഇവയെ ആചാരമായാണ‌് കരുതിയിരുന്നത‌്.  സാമൂഹ്യമാറ്റത്തിനായുള്ള ശ്രമം നടന്ന ഘട്ടത്തിലൊക്കെ അതിനെതിരെ സംഘടിതമായാണ‌് യാഥാസ്ഥിതികർ രംഗത്തുവന്നത‌്. അതിന്റെ പേരിൽ സാമൂഹ്യപരിഷ‌്കർത്താക്കൾ പിൻവാങ്ങിയിരുന്നുവെങ്കിൽ സമൂഹം എവിടെയെത്തുമായിരുന്നുവെന്ന‌് ഓർക്കണം.

നൂറുവർഷം മുമ്പ‌് ഹിന്ദു സമുദായത്തിലേതിനേക്കാൾ സാമൂഹ്യപരിഷ‌്കരണം മുസ്ലിം സമുദായത്തിലായിരുന്നു നടന്നത‌്. മുംബൈയിലും ഭോപ്പാലിലുമൊക്കെ പൊതുരംഗത്തിറങ്ങുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും മുസ‌്ലിം സ‌്ത്രീകൾ ശബ്ദമുയർത്തിയിട്ടുണ്ട‌്. മുസ‌്ലിം സ‌്ത്രീകൾക്ക‌് അവകാശങ്ങൾ അനുവദിച്ചു നൽകിയാൽ അത‌് ഹിന്ദുസ‌്ത്രീകൾക്കും നൽകേണ്ടിവരുമെന്ന നിലപാടാണ‌് അന്ന‌് യാഥാസ്ഥിതികർ സ്വീകരിച്ചത‌്. ഡോ.അംബേദ‌്ക്കർ ഹിന്ദു വ്യക്തിനിയമം പരിഷ‌്കരിക്കുമ്പാൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നത‌് നസിറുദ്ദീൻ എന്ന എംപിയുടെ നേതൃത്വത്തിലായിരുന്നു.

ജനാധിപത്യം നിലനിന്നാലേ രാജ്യത്ത‌് മതേതരത്വം ഉണ്ടാവുകയുള്ളൂ. ജനാധിപത്യം ഇല്ലാതാക്കാനുള്ള ശ്രമമാണ‌് ഇവിടെ ബിജെപിയും  ആർഎസ‌്എസ്സും നടത്തുന്നത‌്.  ശബരിമലയുടെ പേരിൽ  നാടിനെ അന്ധകാരത്തിലേക്ക‌് തിരികെക്കൊണ്ടുപോകാനാണ‌് അവരുടെ ശ്രമമെന്ന‌് നാം തിരിച്ചറിയണം–- ബൃന്ദ കാരാട്ട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2DHrkP4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages