കൊച്ചി > ശബരിമല സന്നിധാനത്ത് ശനിയാഴ്ച്ച രാത്രി സംഘര്‍ഷത്തിന് ശ്രമിച്ചതിന് അറസ്റ്റിലായ 82 അംഗ സംഘം എത്തിയത് ബിജെപി സംസ്ഥാന നേതൃത്വം ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശ പ്രകാരം. സര്‍ക്കുലര്‍ പ്രകാരം 24-ാം തീയതി ശബരിമലയില്‍ സംഘടിക്കേണ്ടത് പൊന്‍കുന്നം ജില്ലക്കാരായിരുന്നു. (ആര്‍എസ്എസ് ജില്ല). ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ ജി കണ്ണനായിരുന്നു സംഘര്‍ഷത്തിന്റെ ചുമതല നല്‍കിയിരുന്നത്.

സംഘത്തില്‍ 4 കൊലപാതക കേസുകളിലെ പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും ഉണ്ടായിരുന്നു. പൊന്‍കുന്നം ചെറുവള്ളിയില്‍ സിപിഐ എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ചിറക്കടവ് സ്വദേശി കൊല ഗോപന്‍ എന്ന രാജേഷ്, ചെറുവള്ളി സ്വദേശി ഹരിലാല്‍, വാഴൂര്‍ സ്വദേശി അജിത്ത്, മറ്റൊരു വധശ്രമ കേസിലെ പ്രതിയായ കുട്ടന്‍ എന്ന രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രിമിനല്‍ സംഘം സന്നിധാനത്തെത്തിയത്.

ഇതില്‍ സംഘത്തിലുണ്ടായിരുന്ന കൊല ഗോപനും ഹരിലാലും റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇരുവരും ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാല മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത അക്രമിസംഘത്തെയാണ് റിക്രൂട്ട് ചെയ്‌തത്. കൂടാതെ എലിക്കുളം, ചിറക്കടവ് പ്രദേശങ്ങളില്‍ നിന്നുമുള്ള യുവമോര്‍ച്ച ഭാരവാഹികളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും സര്‍ക്കുലര്‍ പ്രകാരം എത്തിയ അക്രമിസംഘങ്ങളെ സന്നിധാനത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്ന് വൈക്കം ജില്ലയില്‍ നിന്നുള്ള സംഘപ്രവര്‍ത്തകര്‍ക്കാണ് സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കേണ്ടതിന്റെ ചുമതല. ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപി ലക്ഷ്യമിട്ടിരുന്നു. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. 'ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനെന്ന' പേരിലാണ് പ്രവര്‍ത്തകരെ എത്തിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പേരിലാണ് രഹസ്യ സര്‍ക്കുലര്‍ തയ്യാറാക്കിയത്.
from Kerala || Deshabhimani Online News https://ift.tt/2KuV2Is
via IFTTT
No comments:
Post a Comment