ക്ഷേത്രത്തില്‍ സര്‍ക്കാരിനെതിരെ യുവമോര്‍ച്ചയുടെ ഒപ്പ് ശേഖരണശ്രമം ഭക്തര്‍ തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ക്ഷേത്രത്തില്‍ സര്‍ക്കാരിനെതിരെ യുവമോര്‍ച്ചയുടെ ഒപ്പ് ശേഖരണശ്രമം ഭക്തര്‍ തടഞ്ഞു

കോട്ടയം > ക്ഷേത്രത്തില്‍ സര്‍ക്കാരിനെതിരെ നുണപ്രചരണവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങി. കോട്ടയം കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക മഹോത്സവത്തിനിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ നിര്‍ബന്ധിച്ച് ഒപ്പ് ശേഖരണം നടത്തിയത്. ഇതോടെ  ക്ഷേത്രത്തിലെത്തിയവരുമായി ഇവര്‍ വാക്കുതര്‍ക്കത്തിനിടയാക്കി.

ക്ഷേത്രപരിസരത്ത് സ്റ്റാള്‍ നിര്‍മിച്ച് സര്‍ക്കാരിനെതിരെ ബാനര്‍ വലിച്ചുകെട്ടി നിര്‍ബന്ധിച്ച് ഒപ്പുശേഖരണം നടത്തുകയായിരുന്നു ലക്ഷ്യം. ഇത് ശ്രദ്ധയില്‍പെട്ട ഒരു കൂട്ടം വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും ഇതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി. ചിലര്‍ എതിര്‍പ്പുമായും രംഗത്തെത്തി. യുവമോര്‍ച്ച ജില്ലാ നേതൃത്വത്തിലുള്ള പതിനഞ്ചോളം പ്രവര്‍ത്തകര്‍ ക്ഷേത്രപരിസരത്ത് തമ്പടിച്ചായിരുന്നു ഇതിന് കളം ഒരുക്കിയത്.

വാക്കുതര്‍ക്കത്തിനൊടുവില്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്ഷേത്ര പരിസരത്ത് നിന്നും പുറത്താക്കുകയും സ്റ്റാള്‍ മാറ്റുകയും ചെയ്തു.




 



from Kerala || Deshabhimani ​Online ​News https://ift.tt/2AmeBOF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages