തിരുവനന്തപുരം > സനല്‍ കൊലക്കേസ് പ്രതി ബി ഹരികുമാറിന്റെ മരണം ഇന്നലെ രാത്രി സംഭവിച്ചതാകാമെന്ന് തിരുവനന്തപുരം റൂറല്‍ എസ്‌പി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്‌പി പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചയായി ഹരികുമാറും കൂട്ടുപ്രതിയും ഒളിവിലാണെന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം.
ആദ്യം കന്യാകുമാരിയിലെ തൃപ്പരപ്പിലേക്കും പിന്നീട് അവിടെ വാഹനം ഉപേക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും ഒളിവില്‍ പോവുകയായിരുന്നു പ്രതികള്‍. ഹരികുമാറിന്റെ ഭാര്യയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്.
നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് ഡിവൈഎസ്‌പിയുടെ മരണം സംഭവിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാകുന്നതിന്റെ ഭാഗമായിട്ടാകാം ഇദ്ദേഹം വീട്ടില്‍ എത്തിയതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. പ്രദേശം പൊലീസിന്റെ നിരീക്ഷണത്തിലുള്ള സ്ഥലമായിരുന്നുവെന്നും അതിനാല്‍ രാത്രിയിലായിരിക്കാം ഡിവൈഎസ്പി വീട്ടിലേക്കെത്തിയതെന്നും എസ്‌പി പറഞ്ഞു.
ആത്മഹത്യയാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത് കൂടുതല്‍ അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്‌പി വ്യക്തമാക്കി
from Kerala || Deshabhimani Online News https://ift.tt/2Q2ryqN
via IFTTT
No comments:
Post a Comment