ശ്രീധരന്‍ പിള്ള കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശ്രീധരന്‍ പിള്ള കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി> ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തെന്ന് സർക്കാർ. യുവതി പ്രവേശനം തടയാൻ പോരാട്ടം നടത്താൻ പിള്ള ആഹ്വാനം ചെയ്തു. പ്രസംഗം സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി .

പിള്ള ഒരേ സമയം പ്രസംഗം അംഗീകരിക്കുകയും എതിർക്കുകയും ചെയ്യുകയാണ് .യുവതികൾ പ്രവേശിച്ചാൽ അമ്പലം അടച്ചിടാൻ പിള്ള തന്ത്രിക്ക് ഉപദേശം നൽകിയെന്നും
പ്രോസിക്യൂഷൻ ബോധിപ്പിച്ചു .ശ്രീധരൻപിള്ളയുടെ ആഹ്വാനം അണികൾ നടപ്പാക്കിയെന്നും തൃശൂർ സ്വദേശിനി ലളിത എന്ന 52 കാരിയെ സന്നിധാനത്ത് തടയുകയും മർദിക്കുകയും ചെയ്തത് ഇതിനു തെളിവാണന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി .

കലാപ ശ്രമത്തിന് കേസെടുത്തത് നിലനിൽക്കില്ലന്നും പൊലീസ് തെറ്റായി പ്രതി ചേർത്തെന്നും ശ്രീധരൻപിള്ളയുടെ അഭിഭാഷകൻ ആരോപിച്ചു .പ്രസംഗത്തിന്റെ
സിഡിയും പ്രസക്ത ഭാഗങ്ങളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി .കേസ് കൂടുതൽ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയാണ്  ഹൈക്കോടതി പരിഗണിക്കുന്നത്. ജനങ്ങൾക്കിടയിൽ മത സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ വിളിച്ചതെന്ന് സംശയമുണ്ടെന്ന് നിലപാട് മാറ്റി മലക്കം മറിഞ്ഞെങ്കിലും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി തന്നെ വിളിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2DCh9My
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages