സനല്‍ കൊലക്കേസ്: ഡിവൈഎസ്പിയുടെ മരണം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

സനല്‍ കൊലക്കേസ്: ഡിവൈഎസ്പിയുടെ മരണം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ


തിരുവനന്തപുരം > നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസ് പ്രതി ഡിവൈഎസ്‌‌പി ബി ഹരികുമാറിന്റെ മരണം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ അയല്‍ക്കാരാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്.

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്‌‌‌പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന വിവരത്തിന്റെ പേരില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്റഡ് ചെയ്യുകയുമുണ്ടായി.

 കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ സഹായിച്ചയാളെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. മുഖ്യപ്രതിയായ ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പൊലീസ് പിടിയിലായത്. ഹരികുമാറിനും ബിനുവിനും രക്ഷപ്പെടാന്‍ ആദ്യം കാര്‍ ഏര്‍പ്പാടാക്കിയത് അനൂപാണ്.

 ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറും നേരത്തേ പൊലീസ് പിടിയിലായിരുന്നു. കൊലയ്‌ക്കുശേഷം ഹരികുമാറും ബിനുവും എത്തിയത് സതീഷിന്റെ അടുത്താണെന്നാണു വിവരം.

അന്വേഷണത്തിനായുള്ള പ്രത്യേക സംഘത്തില്‍ കഴിവു തെളിയിച്ച ലോക്കല്‍ പൊലീസിലെയും ഷാഡോ പൊലീസിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ ഡിവൈഎസ്‌‌പിയുടെ രണ്ട് മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. ഔദ്യോഗിക ഫോണില്‍നിന്ന് അവസാനം വിളിച്ചത് റൂറല്‍ എസ്‌പിക്കാണ്. എന്നാല്‍ സനല്‍കുമാര്‍ മരിച്ചുവെന്ന് അറിഞ്ഞതോടെ രണ്ട് ഫോണും സ്വിച്ച്ഓഫായി.

രണ്ട് നമ്പറിലെയും കോള്‍ വിവരവും അന്വേഷണ സംഘം ശേഖരിച്ചു. പരിക്കേറ്റ സനല്‍കുമാറിനെ ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്തുനിന്ന് അരമണിക്കൂര്‍ മതി മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്താന്‍. എന്നാല്‍, ആംബുലന്‍സ് ആദ്യം പൊലീസ് സ്‌റ്റേഷനിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും വിട്ടു.

 തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.സംഭവം നടന്നയുടന്‍ സനല്‍ സംസാരിച്ചിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവറിന്റെയും മൊഴിയുണ്ടായിരുന്നു. ഛര്‍ദിക്കുകയും ചെയ്തു. കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് അല്‍പം മുമ്പ് വരെ സനല്‍ ശ്വാസമെടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ സനലിന്റെ ഭാര്യ ഉപവാസ സമരം നടത്തുന്നതിനിടെയാണ്  ഡിവൈഎസ്‌‌പിയുടെ മരണം.  ഇതിന്റെ അടിസ്ഥാനത്തില്‍ ഉപവാസ സമരം അവര്‍ അവസാനിപ്പിക്കുകയും ചെയ്തു



 
 



from Kerala || Deshabhimani ​Online ​News https://ift.tt/2OIGg18
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages