ശാസ‌്ത്രം, സാമൂഹ്യശാസ‌്ത്രം, ഐടി : മലപ്പുറം മുന്നിൽ ; ഗണിതത്തിൽ കോഴിക്കോട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ശാസ‌്ത്രം, സാമൂഹ്യശാസ‌്ത്രം, ഐടി : മലപ്പുറം മുന്നിൽ ; ഗണിതത്തിൽ കോഴിക്കോട‌്

കണ്ണൂർ > സംസ്ഥാന സ‌്കൂൾ ശാസ‌്ത്രമേളയിൽ  113 പോയിന്റുമായി മലപ്പുറം ജില്ലയാണ‌്  മുന്നിൽ. 110 പോയിന്റുമായി തൃശൂരാണ‌് രണ്ടാമത‌്. 105 പോയിന്റുമായി കോഴിക്കോടും കൊല്ലവുമാണ‌് മൂന്നാമത‌്.  ഗണിത ശാസ‌്ത്ര മേളയിൽ 141 പോയിന്റുമായി കോഴിക്കോടാണ‌് മുന്നിൽ. 140 പോയിന്റുമായി കണ്ണൂർ രണ്ടാമതും 123 പോയിന്റുമായി പാലക്കാട‌് മൂന്നാമതുമാണ‌്.

സാമൂഹ്യ ശാസ‌്ത്ര മേളയിൽ മലപ്പുറം 74 പോയിന്റമായി ഒന്നാം സ്ഥാനത്തുണ്ട‌്. 67 പോയിന്റ‌് വീതം നേടി തൃശൂരും കണ്ണൂരുമാണ‌് രണ്ടാമത‌്. 66 പോയിന്റുമായി കൊല്ലം മൂന്നാമതുണ്ട‌്. ഐടി മേളയിൽ 59 പോയിന്റുമായി മലപ്പുറമാണ‌് ഒന്നാമത‌്. 57 പോയിന്റുമായി കോഴിക്കോട‌് രണ്ടാമതും 53 പോയിന്റുമായി പാലക്കാട‌് മൂന്നാമതുമാണ‌്.

കണ്ണൂരിലും പരിസരത്തുമുള്ള അഞ്ച‌് സ‌്കൂളുകളിലായാണ‌് ശാസ‌്ത്ര –- പ്രവൃത്തി പരിചയമേള നടക്കുന്നത‌്. സ‌്പെഷ്യൽ സ‌്കൂൾ പ്രവൃത്തി പരിചയമേളയും ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തെ മുക്കിയ പ്രളയമാണ‌് മിക്ക സ‌്റ്റിൽ വർക്കിങ്‌ മോഡലുകൾക്കും ആശയങ്ങൾ സമ്മാനിച്ചത‌്.

ഡാമുകളുടെ സുരക്ഷയ‌്ക്കായുള്ള സംവിധാനങ്ങളും‌,  നദികളിൽ ജലനിരപ്പ‌് ഉയരുമ്പോൾ ജനങ്ങളിൽ ജാഗ്രതാനിർദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും,   പ്രളയത്തിൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന വീടുകളും കുഞ്ഞുപ്രതിഭകളുടെ കണ്ടുപിടിത്തങ്ങളായി. നാട‌് അഭിമുഖീകരിക്കുന്ന മാലിന്യപ്രശ‌്നങ്ങൾങ്ങൾക്കുള്ള നിരവധി പരിഹാരമാർഗങ്ങളും മേളയിൽ അവതരിപ്പിക്കപ്പെട്ടു.

വൈദ്യുതി, വെള്ളം തുടങ്ങിയവ സൂക്ഷിച്ച‌് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾ പറഞ്ഞുതരുന്നു. പ്രളയത്തിന്റെ പശ‌്ചാത്തലത്തിൽ ഉദ‌്ഘാടന ചടങ്ങുകളും  അനാവശ്യചെലവുകളും  ഒഴിവാക്കിയാണ‌് മേള നടക്കുന്നത‌്. ഹരിതപെരുമാറ്റച്ചട്ടവും കർശനമായി പാലിക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2P1w43U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages