പിറവം പള്ളിത്തർക്കം : സർക്കാരിനെതിരായ ഹർജി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

പിറവം പള്ളിത്തർക്കം : സർക്കാരിനെതിരായ ഹർജി തള്ളി


പിറവം പള്ളി തങ്ങൾക്ക‌് അനുവദിച്ചിട്ടുള്ള വിധി നടപ്പാക്കാത്തതിനെതിരായി ഓർത്തഡോക്‌‌സ‌് സഭാ നേതൃത്വം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സംസ്ഥാന ചീഫ‌് സെക്രട്ടറിക്കെതിരായ ഹർജിയാണ‌് ജസ‌്റ്റിസുമാരായ അരുൺ മിശ്രയും വിനീത‌് സരണും ഉൾപ്പെട്ട ബെഞ്ച‌് നിരാകരിച്ചത‌്.

ഇത്തരം തർക്കങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ല. കോടതിയലക്ഷ്യ നടപടി എടുക്കുന്നത‌് ഗുണകരമാവുകയുമില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഓർത്തഡോക‌്സ‌് സഭയുടെ ഹർജികൾ മൂന്നുമാസത്തിനകം തീർപ്പാക്കണം–-കോടതി നിർദേശിച്ചു. പള്ളിയെ ചൊല്ലിയുള്ള തർക്കം രണ്ട‌് വിഭാഗങ്ങൾ തമ്മിലുള്ള പേശീയുദ്ധം ആണ‌്.

വിധി വന്നശേഷവും തർക്കത്തിന‌് പരിഹാരമായില്ല. ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും പണം കുമിഞ്ഞുകൂടുന്നു. ഈ പണമാണ‌് പേശിവിറപ്പിക്കലിന‌് വഴിവയ‌്ക്കുന്നത‌്. എന്താണ‌് കോടതിയലക്ഷ്യമെന്ന‌് ബോധ്യപ്പെടുന്നില്ല. 1995ൽ കോടതി എല്ലാം തീർപ്പാക്കിയതാണ‌്. 20 വർഷത്തിന‌് ശേഷം വീണ്ടും കോടതി മുമ്പാകെയെത്തി. ഇപ്പോൾ വീണ്ടും വന്നു–- ഹർജി നിരാകരിച്ചുകൊണ്ട‌് കോടതി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QYmqRy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages