കഴുകന്മാർ വംശനാശഭീഷണിയിൽ; സംരക്ഷണത്തിനായി വനംവകുപ്പ‌് സർവേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

കഴുകന്മാർ വംശനാശഭീഷണിയിൽ; സംരക്ഷണത്തിനായി വനംവകുപ്പ‌് സർവേ

കൽപ്പറ്റ > അതിരൂക്ഷമായ വംശനാശഭീഷണി  നേരിടുന്ന കഴുകന്മാരെ  കുറിച്ച് വനംവകുപ്പും പക്ഷിനിരിക്ഷകരും സർവേ നടത്തുന്നു. ദക്ഷിണേന്ത്യ മുഴുവൻ അതത് സംസ്ഥാനത്തെ വനംവകുപ്പുമായി സഹകരിച്ച് ഒരേസമയം സർവേ നടത്താനാണ് ആലോചന. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപ്പൂരിൽ ചേർന്ന ശിൽപ്പശാലയിൽ പദ്ധതിക്ക‌് രൂപംനൽകി‌. 

ഇവയെ കുറിച്ച് പഠനം നടത്തുന്ന സംഘടനകളും പക്ഷിനിരീക്ഷകരുമാണ് ശിൽപ്പശാലയിൽ പങ്കെടുത്തത‌്. ശിൽപ്പശാലയിലുണ്ടായ തീരുമാനങ്ങളും നിരീക്ഷണങ്ങളും അതത് സംസ്ഥാനങ്ങളിലെ വനംവകുപ്പുമായി പങ്കുവയ്ക്കുകയും സർവേയ്ക്ക് തീരുമാനമെടുക്കുകയുമായിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലാണ് ഒരേസമയം സർവേ  നടത്തുക. കഴുകന്മാർ ദിവസം നൂറുകിലോമീറ്ററോളം സഞ്ചരിക്കും. കണക്കുകളിൽ ഇരട്ടിപ്പ് വരാതിരിക്കാനാണ് ഇത്തരമൊരു സർവേ. 

കഴുകന്മാരുടെ നാശം അതിവേഗത്തിലാണ് സംഭവിക്കുന്നത്. 1998 വരെ എട്ട് കോടി കഴുകന്മാർ ഉണ്ടായിരുന്ന സ്ഥാനത്ത‌് 2005 ആയ പ്പോൾ  അത് പതിനായിരമായി ചുരുങ്ങി. അതിനാലാണ് അതീവ വംശനാശ ഭീഷണിയുള്ള വിഭാഗത്തിലേക്ക് മാറ്റിയത‌്. കേരളത്തിൽ നിലവിൽ നീലഗിരി ബയോസ്ഫിയറിൽപ്പെടുന്ന വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയിൽ മാത്രമാണ് കഴുകന്മാരുള്ളത‌്. വയനാട്ടിലും കുറിച്യാട് റെയിഞ്ചിൽപ്പെട്ട കഴുകൻകൊല്ലിയിൽ മാത്രമാണുള്ളത‌്. നേരത്തെ ഇടുക്കി, കോട്ടയം മേഖലകളിലെ വനത്തിലുണ്ടായിരുന്നുവെങ്കിലും 1970 കളോടെ എല്ലാം ചത്തൊടുങ്ങി. നിലവിൽ ചുട്ടിക്കഴുകൻ, കാതില കഴുകൻ, ഇന്ത്യൻ കഴുകൻ, തോട്ടിക്കഴുകൻ തുടങ്ങി നാലിനങ്ങളെയാണ് വയനാട്ടിൽ കാണുന്നത‌്. ഹിമാലയൻ, സിനാറസ് തുടങ്ങിയ വിഭാഗങ്ങളെയും കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നുവെന്ന് പക്ഷിനിരീക്ഷകനായ സി കെ വിഷ്ണുദാസ് പറഞ്ഞു.

70 എണ്ണമാണ് വയനാട്ടിൽ ആകെയുള്ളത്. വന്യമൃഗങ്ങളെ കൊല്ലാൻ  അതിർത്തികളിൽ പലപ്പോഴും വിഷംവയ‌്ക്കാറുണ്ട‌്. ഇത‌്   കഴിച്ച  മൃഗങ്ങളുടെ ജഡ തിന്നാണ് കൂടുതലും ചത്തത്. കൂടാതെ വേദനക്കും നീരുവീക്കത്തിനുമായി മൃഗങ്ങളിൽ കുത്തിവയ്ക്കുന്ന ഡൈക്ലോഫെനാക്കെന്ന മരുന്നും ഇവയുടെ ഘാതകരായി. ചത്ത മൃഗങ്ങളുടെ മാംസങ്ങളിലൂടെ ഡൈക്ലോഫെനാക്ക് കഴുകന്മാരുടെ ശരീരത്തിലെത്തുകയും കൂട്ടത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.

അതീവ വംശനാശ ഭീഷണിയിൽ കഴുകൻമാരെ ഉൾപ്പെടുത്തുകയും പഠനം നടത്തുകയും ചെയ്തതോടെ 2005ൽ ഡൈക്ലോഫെനാക് നിരോധിച്ചു. എന്നാൽ ഈ മരുന്നിന്റെ നാലുതരം വകഭേദങ്ങൾ  വിപണിയിലുണ്ട്. അതിലും ഇവയുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങളുണ്ട്. ഇതിൽ പ്രധാനം കെറ്റോപ്രോഫൻ എന്ന മരുന്നാണ‌്. ദക്ഷിണേന്ത്യയിൽ കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളുള്ള ജില്ലകളിൽ ഈ മരുന്നുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും ലഭ്യമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2Duhdgf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages