രാജപുരം/കാഞ്ഞങ്ങാട‌് > ബാലസംഘം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വരികയായിരുന്ന നേതാക്കളെയും പ്രവർത്തകരെയും വാഹനം തടഞ്ഞുനിർത്തി ആർഎസ‌്എസ‌് –- ബിജെപി സംഘം ആക്രമിച്ചു. മൂന്നു പേർക്ക‌് പരിക്കേറ്റു. കുണ്ടംകുഴിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു പ്രവർത്തകർ.
കള്ളാറിൽ പനത്തടി ഏരിയയിലെ നേതാക്കളാണ‌് ആക്രമിക്കപ്പെട്ടത‌്. കൂട്ടുകാരന്റെ കാറിൽ വരികയായിരുന്ന പനത്തടി ഏരിയാ സെക്രട്ടറി നവീൻ നാരായണൻ (19), ജോയിന്റ‌് സെക്രട്ടറി അഭിഷേക് (17), ഏരിയാ കമ്മിറ്റിയംഗം അഭിജിത്ത് സുരേഷ് (17) എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇവരെ പൂടങ്കല്ല‌് താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ‌്ച പകൽ മൂന്നോടെയായിരുന്നു സംഭവം. കാർ തടഞ്ഞുനിർത്തി വാഹനത്തിൽനിന്ന‌് വലിച്ചിട്ട‌് കമ്പിപ്പാരകൊണ്ട‌് അടിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഇവരെ നാട്ടുകാരാണ‌് ആശുപത്രിയിലെത്തിച്ചത‌്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നവീൻ നാരായണൻ എൻഡോസൾഫാൻ ദുരിതബാധിതനുമാണ‌്. നവീൻ നാരായണനും അഭിജിത്തിനും തലയ‌്ക്കാണ‌് പരിക്ക‌്.
തൃക്കരിപ്പൂർ ഏരിയയിൽനിന്നുള്ള പ്രവർത്തകരാണ‌് മാവുങ്കാൽ പൊള്ളക്കടയിൽ ആക്രമിക്കപ്പെട്ടത‌്. ഇവർ സഞ്ചരിച്ച വാഹനവും തടഞ്ഞ‌് ആക്രമിക്കുകയായിരുന്നു. കുട്ടികൾക്കുനേരെ അസഭ്യവർഷവുമുണ്ടായി. ആക്രമണത്തിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Q2hXAc
via IFTTT
No comments:
Post a Comment