ശബരിമല "പ്ലാന്‍ എ'പാളി ; ഉണ്ണാവ്രതവുമായി ബിജെപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

ശബരിമല "പ്ലാന്‍ എ'പാളി ; ഉണ്ണാവ്രതവുമായി ബിജെപി

ശബരിമല വിഷയത്തിലെ ബിജെപിയുടെ സമരത്തിന്റെ കളംമാറ്റം മറ്റു ശരണവഴികളൊന്നും മുന്നിൽ ഇല്ലാത്തതിനാൽ. എല്ലാ വഴികളും അടഞ്ഞപ്പോൾ എങ്ങനെ തലയൂരും എന്ന ആകുലതയിലായിരുന്നു ബിജെപി നേതൃത്വം. പ്രത്യേകിച്ച‌് പിഎസ‌് ശ്രീധരൻ പിള്ള പക്ഷം. ഒടുവിൽ തെളിഞ്ഞുകിട്ടിയ മാർഗമാകണം സെക്രട്ടറിയറ്റിന‌് മുന്നിലെ നിരാഹാരം. രണ്ടാഴ‌്ചത്തെ നിരാഹാരമാണ‌്  പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അതിനകം തീരുമോയെന്നത‌് കാത്തിരുന്ന‌് കാണാം.

ശബരിമല പ്രശ‌്നം പ്രതീക്ഷിച്ച മട്ടിൽ കാറ്റുപിടിച്ചില്ലെന്ന‌് ബിജെപി, ആർഎസ‌്എസ‌് നേതൃത്വത്തിന‌് ബോധ്യപ്പെട്ടതാണ‌് ദിശാമാറ്റത്തിന‌് പിന്നിൽ. സ‌്ത്രീ പ്രവേശം, ആചാരലംഘനം, വിശ്വാസ സംരക്ഷണം എന്നിവയുടെ പേരിലായിരുന്നു ഇതുവരെയുള്ള കോലാഹലം. സമരത്തിന്റെ ദിശമാറിയപ്പോൾ ആവശ്യങ്ങളും മാറി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, കെ സുരേന്ദ്രനും മറ്റും എതിരായ കേസ‌് പിൻവലിക്കുക, ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുക, പൊലീസ‌് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കുക എന്നിവയാണ‌് ഇപ്പോഴത്തെയാവശ്യം. നിയമവാഴ‌്ച പുലർത്തേണ്ടതിനാൽ ഇതിൽ പലതും അംഗീകരിക്കാനാകില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ‌്തു. നിരാഹാര സമരത്തിന്റെ പരിസമാപ‌്തി ഏത‌് വിധമായിരിക്കുമെന്ന‌് സൂചിപ്പിക്കുന്നതാണ‌് മുഖ്യമന്ത്രിയുടെ വാക്കുകൾ.

യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ആരംഭിച്ച  സമരത്തിന്റെ ‘രൂപവും ഭാവവും’ മാറിയെന്ന‌് ബിജെപി നേതൃത്വത്തിന‌് അവകാശപ്പെടാം. ശബരിമലയിൽ സ‌്ത്രീകൾ വരുന്നതിനല്ല സമരമെന്ന‌് പിഎസ‌് ശ്രീധരൻ പിള്ള വ്യക്തമാക്കിയതാണ‌്.

‘സ‌്ത്രീകൾ വരുന്നോ പോകുന്നോ എന്ന‌് നോക്കാൻ വേണ്ടിയല്ല, കമ്യൂണിസ‌്റ്റുകാർക്കെതിരെയാണ‌് സമരം’ എന്നായിരുന്നു പിള്ള പറഞ്ഞത‌്. ‘യുവതികൾ’ എന്ന‌ വാക്ക‌് പറഞ്ഞിട്ടില്ലെന്ന‌് പിള്ള പിന്നീട‌് അവകാശപ്പെട്ടെങ്കിലും സർക്കാരിനെതിരായ രാഷ‌്ട്രീയ സമരത്തിനാണ‌് ബിജെപി വട്ടം കൂട്ടിയതെന്ന‌് വ്യക്തമായി. അതാണ‌് തിങ്കളാഴ‌്ച മുതൽ സെക്രട്ടറിയറ്റ‌് പടിക്കൽ അരങ്ങേറാൻ പോകുന്നത‌്.

അയോധ്യ മോഡലിലുള്ള സമരമാണ‌് ബിജെപി ശബരിമലയിൽ ലക്ഷ്യമിട്ടത‌്. പക്ഷെ പൊലീസിന്റെ പഴുതടച്ചുള്ള സുരക്ഷയും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാനുള്ള സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നിലപാടും ശബരിമലയെ സമരവേദിയാക്കരുതെന്ന ഹൈക്കോടതി മുന്നറിയിപ്പും ബിജെപിയുടെ തന്ത്രങ്ങൾ പൊളിച്ചു.

ശബരിമല പിടിച്ചടക്കും എന്നായിരുന്നു ബിജെപി ആർഎസ‌്എസ‌് നേതൃത്വത്തിന്റെ വീരവാദം. മണ്ഡലകാലം തുടങ്ങുമ്പോൾ ഓരോ ദിവസവും ക്രിമിനൽ പശ‌്ചാത്തലമുള്ള പ്രവർത്തകരെ ശബരിമലയിൽ നിയോഗിക്കണമെന്ന സർക്കുലർ പുറത്തായതും പാർടിയിൽ ആളെക്കൂട്ടാനുള്ള സുവർണാവസരമാണെന്നുള്ള ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലും ബിജെപിയുടെ ഉള്ളിലിരിപ്പ‌് പുറത്താക്കി. ബിജെപി അധ്യക്ഷൻ അമിത‌്ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും രംഗത്തിറക്കി സമരം ആളിക്കത്തിക്കാനുള്ള നീക്കവും പാളി.

ആകെ വന്ന കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ‌്ണനാകട്ടെ എസ‌്പിയുമായി കയർത്ത‌് മടങ്ങി. സുപ്രീംകോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തി‌ന് അദ്ദേഹത്തിന‌് പ്രതികരണവുമുണ്ടായില്ല. ശബരിമല കേന്ദ്രീകരിച്ച‌് പ്രതിഷേധവും മറ്റും സംഘടിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താമെന്ന ബിജെപിയുടെ കണക്ക‌ുകൂട്ടലാണ‌്  തെറ്റിയത‌്. ഫലത്തിൽ തകർന്നടിഞ്ഞ ശബരിമലസമരത്തിൽ നിന്ന‌് മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ‌് പിള്ളയും കൂട്ടരും.

കെ സുരേന്ദ്രനെതിരെയുള്ള കേസ‌് പിൻവലിക്കണമെന്ന ആവശ്യവും നിലനിൽക്കില്ല. നിലയ‌്ക്കലിൽ പൊലീസ‌് നിരോധനാജ്ഞ ലംഘിച്ചതിനാണ‌് സുരേന്ദ്രൻ അറസ‌്റ്റിലായതെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് റോഡ‌് ഉപരോധിച്ചതിനുൾപ്പെടെ കേസുകൾ നിലവിലുണ്ട‌്. 2012ൽ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ‌് വേളയിൽ റോഡ‌് ഉപരോധിച്ചതിന‌് എടുത്ത കേസിലാണ‌് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതി അദ്ദേഹത്തിന‌് ജാമ്യം അനുവദിച്ചത‌്.

യുഡിഎഫ‌് സർക്കാർ എടുത്ത കേസുകളും ഈ സർക്കാരിന്റെ തലയിൽ കെട്ടിവയ‌്ക്കാനാണ‌് ബിജെപി നേതൃത്വം ശ്രമിക്കുന്നത‌്. കെ സുരേന്ദ്രൻ അറസ‌്റ്റിലായിട്ട‌് ഇതുവരെ കാര്യമായ പ്രതികരണമൊന്നും വന്നില്ലെന്ന ആരോപണത്തിൽ നിന്ന‌് മുഖം രക്ഷിക്കാനാണ‌് പിള്ള പക്ഷത്തിന്റെ ശ്രമം.



from Kerala || Deshabhimani ​Online ​News https://ift.tt/2PZaLp4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages