കോടതിയുടെ ചോദ്യങ്ങൾ വിമർശനമല്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

കോടതിയുടെ ചോദ്യങ്ങൾ വിമർശനമല്ല: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
കേസുകളുമായി ബന്ധപ്പെട്ട‌് കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾ സർക്കാരിനെതിരായ വിമർശനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിത്തർക്ക കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾ സർക്കാരിനെതിരായ വിമർശനങ്ങളായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചതിനെ പരാമർശിച്ചാണ‌് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത‌്. കേസ‌് പരിഗണിക്കവെ കോടതി പല ചോദ്യങ്ങളും ഉന്നയിക്കുക പതിവാണ‌്. സർക്കാരിന്റെ നിലപാടുകൾ കൃത്യമായി അറിയാനാണ‌് ചോദ്യം ചോദിക്കുന്നത‌്. ഇതിനെ കോടതിയുടെ നിലപാടായി കാണാനാകില്ല.

പിറവം കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട‌് നവംബർ രണ്ടിന‌് ഹർജി സമർപ്പിച്ചിരുന്നു. പ്രശ‌്നം പരിഹരിക്കാൻ സമവായ ചർച്ചകൾ നടക്കുന്നുവെന്ന‌് സർക്കാർ നിലപാട‌് കോടതിയെ അറിയിച്ചിട്ടുണ്ട‌്. ഇതംഗീകരിച്ച സുപ്രീംകോടതി കേസ‌് പരിഗണിക്കുന്നത‌് 2019 മാർച്ചിലേക്ക‌് മാറ്റുകയും ചെയ‌്തു.

ഇതിനുപിന്നാലെ  സർക്കാരിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി നവംബർ 19ന‌് തള്ളിയിരുന്നു. മതപരമായ കാര്യങ്ങ‌ളിൽ ഇടപെടാനാകില്ലെന്നാണ‌് കോടതി അന്നു പറഞ്ഞത‌്. ഓർത്തഡോക‌്സ‌് സഭയായിരുന്നു ഹർജിക്കാർ.  ഹൈക്കോടതിയിൽ നവംബർ 16ന‌് സമർപ്പിച്ച ഹർജിയും തള്ളിയിട്ടുണ്ട‌്. ശബരിമല, പിറവം കേസുകൾ വ്യത്യസ‌്തമാണെന്നാണ‌് കോടതി അന്നു പറഞ്ഞത‌്. പിറവം കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലെന്ന‌് ചൂണ്ടിക്കാട്ടിയാണ‌് കേസ‌് തള്ളിയതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2RpBwQg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages