തൃശൂർ > സിപിഐ എം ഒല്ലൂർ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയെ വരവേൽക്കാൻ ആർഎസ‌്എസ‌് മുൻ ശാഖാ മുഖ്യശിക്ഷക‌്.
രാജ്യത്തെ വിഷലിപ‌്തമാക്കുന്ന ആർഎസ‌്എസ‌് സംഘപരിവാർ വർഗീയ രാഷ‌്ട്രീയം മടുത്താണ‌് സിപിഐ എമ്മുമായി യോജിച്ച‌് പ്രവർത്തിക്കാനും ജാഥയെ സ്വീകരിക്കാനുമായി ആർഎസ‌്എസ‌് മുൻ ശാഖാ മുഖ്യശിക്ഷക‌് കെ ജിതിൻ എത്തിയത‌്. കണിമംഗലം വലിയാലുക്കലിൽ ജിതിൻ ജാഥാ ക്യാപ‌്റ്റൻ വർഗീസ‌് കണ്ടംകുളത്തിയെ മാലയിട്ട‌് സ്വീകരിച്ചു. ഏറെ വർഷങ്ങൾ ആർഎസ‌്എസ‌്–-എബിവിപി സ്ഥാനമാനങ്ങൾ വഹിച്ച ജിതിൻ അവയെല്ലാം ഉപേക്ഷിച്ചാണ‌് സിപിഐ എമ്മിനൊപ്പം ചേരുന്നത‌്. എബിവിപി മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ‌്അംഗം, ആർഎസ‌്എസ‌് കണിമംഗലം ശാഖാ മുൻ മുഖ്യ ശിക്ഷക‌് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട‌്.
വിവിധ കേന്ദ്രങ്ങളിൽ രാഷ‌്ട്രീയ–-ജാതിമതഭേദമെന്യേ ആയിരങ്ങളാണ‌് ജാഥയ‌്ക്കൊപ്പം അണിചേരുന്നത‌്. കണിമംഗലം വലിയാലുക്കൽ സെന്ററിൽ സിനിമ–-നാടക നടി തൃശൂർ എൽസി, നടൻ ലിഷോയ‌്, കോൺഗ്രസ‌് പ്രവർത്തകരായ കെ എസ‌് സുരേഷ‌്, ടൈറ്റസ‌് എന്നിവർ ജാഥയെ സ്വീകരിക്കാനെത്തി.
from Kerala || Deshabhimani Online News https://ift.tt/2DSPbeU
via IFTTT
No comments:
Post a Comment