നിലയ്ക്കലിൽ തീർഥാടനമുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

നിലയ്ക്കലിൽ തീർഥാടനമുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിൽ


പത്തനംതിട്ട   
നിലയ്ക്കലിൽ ശബരിമല മണ്ഡല-–- മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. പ്രളയത്തിൽ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്ന സാഹചര്യത്തിൽ ഇക്കുറി നിലയ്ക്കൽ ബേസ് ക്യാമ്പാക്കി നിലനിർത്തിയാണ് തീർഥാടനം നടക്കുന്നത്. പമ്പയിലുണ്ടായിരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കലിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏർപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് സർക്കാരും ദേവസ്വംബോർഡും ഏറ്റെടുത്തിട്ടുള്ളത്.

നിലയ്ക്കലിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള പ്രധാന ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ് നൽകിയിട്ടുള്ളത്. നിലയ്ക്കൽ ബേസ് ക്യാമ്പ് ആകുന്നതോടെ ഇവിടെ തീർഥാടകർക്ക് വിരിവയ്ക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി 3600 ച.മീറ്റർ വിസ്തൃതിയുള്ള വിരി ഷെഡ‌് തയ്യാറായി വരുന്നു. നിലയ്ക്കലിൽ നിലവിലുള്ള 470 സ്ഥിരം ടോയ്‌ലെറ്റുകൾക്ക് പുറമേ 500 ടോയ്‌ലെറ്റുകൾ കൂടി ടാറ്റാ പ്രോജക്ട്‌സ് സ്ഥാപിക്കുന്നുണ്ട്. കണ്ടെയ‌്നർ രൂപത്തിൽ ബയോ ഡൈജസ്റ്റർ സംവിധാനം ഉപയോഗിച്ചുള്ളവയാണ് പുതിയ ടോയ്‌ലെറ്റുകൾ. നിലയ്ക്കലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നാല് സ്ഥലങ്ങളിൽ 25 ആർഒ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ഇവിടെനിന്ന‌് വാട്ടർ അതോറിറ്റിയുടെ 300 കിയോസ്‌കുകളിലേക്ക് ശുദ്ധീകരിച്ച ജലം എത്തിക്കാൻ കഴിയും. നിലയ്ക്കലിൽ പൊലീസിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 480 പൊലീസുകാർക്ക് തങ്ങാൻ കഴിയുന്ന തരത്തിലുള്ള കണ്ടെയ‌്നർ ബാരക്കുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. സ്റ്റീലിൽ നിർമിച്ചിട്ടുള്ള റെഡിമെയ്ഡ് ബാരക്കുകളുടെ അസംബ്ലിങ‌് പ്രവർത്തനങ്ങൾ 10 ന് മുമ്പ് പൂർത്തിയാകും.

നിലയ്ക്കലിൽ  50 ലക്ഷം ലിറ്റർ ജലം ശേഖരിക്കുന്നതിനുള്ള ടാങ്കുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ 25 ലക്ഷം ലിറ്റർ ജലം കൂടി സംഭരിക്കുന്നതിനുള്ള ടാങ്കുകളുടെ നിർമാണവും പൂർത്തിയായി വരുന്നു. അഞ്ച് ലക്ഷം ലിറ്റർ വീതം ശേഷിയുള്ള മൂന്ന് സ്റ്റീൽ ടാങ്കുകളും 5000 ലിറ്റർ ശേഷിയുള്ള 20 പിവിസി ടാങ്കുകളുമാണ് ജലവിതരണത്തിന‌് സ്ഥാപിക്കുന്നത്. വാഹന പാർക്കിങ്ങിന് കൂടുതൽ സ്ഥലം ലഭ്യമാക്കും. കെഎസ്ആർടിസിയ്ക്ക് കൂടുതൽ പാർക്കിങ്ങിനുള്ള സംവിധാനങ്ങളും ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈ തീർഥാടന കാലത്ത് സ്വകാര്യവാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസുകളിലായിരിക്കും തീർഥാടകരെ പമ്പയിലേക്കും തിരിച്ചും എത്തിക്കുക. ഈ സാഹചര്യത്തിൽ കെഎസ്ആർടിസിക്ക‌് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ അധികസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലയ്ക്കലിലെ പ്രവർത്തനങ്ങൾ തീർഥാടനകാലത്തിന് മുമ്പുതന്നെ പൂർത്തിയാക്കാവുന്ന രീതിയിൽ ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ദേവസ്വം ബോർഡ‌് നിലയ്ക്കലിലെ അസിസ്റ്റന്റ് എൻജിനിയർ ശ്രീപദ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ryk1wH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages