എല്ലാ ജില്ലയിലും ലഹരിമോചനകേന്ദ്രം തുടങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

എല്ലാ ജില്ലയിലും ലഹരിമോചനകേന്ദ്രം തുടങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍


കൊല്ലം
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ലഹരിമോചനകേന്ദ്രം തുടങ്ങുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കേരള ലഹരി വർജനമിഷൻ വിമുക്തിയുടെ ഭാഗമായി കൊല്ലം പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ തുടങ്ങിയ ലഹരിമോചനകേന്ദ്രം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മദ്യ–-മയക്കുമരുന്ന‌് കേസുകളിൽപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം ഭീതി ജനിപ്പിക്കുന്നതാണ്. കുടുംബത്തെയും സമൂഹത്തെയും മുന്നോട്ടു നയിക്കേണ്ട യുവത്വം മയക്കുമരുന്നിന് അടിമപ്പെടുന്നത് ഏറെ ആശങ്ക ഉണർത്തുന്നു. ലഹരിമുക്ത കേരളത്തിന് കരുത്തുപകരാൻ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണം. മയക്കുമരുന്നു ലോബികൾക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

മയക്കുമരുന്നിന് അടിമപ്പെട്ടവരെ കരുതൽ നൽകി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ലഹരിമോചനകേന്ദ്രത്തിന്റെ ലക്ഷ്യം. സമൂഹം ഒറ്റക്കെട്ടായി  മയക്കുമരുന്ന് വർജിക്കാൻ  ആഹ്വാനം നൽകണം. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ബഹുജന പിന്തുണയോടെ ലഹരിമുക്ത പ്രവർത്തനം ശക്തിപ്പെടുത്തും. കലാലയങ്ങൾ കേന്ദ്രീകരിച്ച് വിമുക്തി ബോധവൽക്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജി എസ് ജയലാൽ എംഎൽഎ അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2PCLxvD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages