സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

ന്യൂഡൽഹി> സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. 54വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍  പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി  ചികിത്സയിലായിരുന്നു.

മൃതദേഹം  ഉച്ചക്ക്‌ 12 മുതല്‍  മൂന്ന് വരെ  ഗാസിയബാദ്, ഇന്ദിരാപുരത്തുള്ള ഗോര്‍ഗ്രീന്‍ അവന്യുവിലെ  വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.  തുടർന്ന്‌ തിരുവനന്തപുരം പട്ടത്തുള്ള വസതിയല്‍ എത്തിച്ചശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കും.

കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിലാണ് രാധാകൃഷ്ണന്‍ നായർ മാധ്യമ രംഗത്തെത്തുന്നത്. യുഎന്‍ഐയിലായിരുന്നു തുടക്കം. 95ല്‍ സിഎന്‍ബിസിയില്‍ ചേര്‍ന്നു. പിന്നീട് സിഎന്‍എന്‍ ന്യൂസ്18ന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി.  നാലുവര്‍ഷമായി സിഎന്‍എന്‍ ന്യൂസ്18ന്റെ മാനേജിങ് എഡിറ്ററാണ്.

പിതാവ് :രമേശന്‍ നായര്‍. മാതാവ് :സുശീല ദേവി.ഭാര്യ :ജോതി നായര്‍ (ആദായനികുതി വകുപ്പ് ഓഫീസര്‍‐ ഡൽഹി). മക്കള്‍ :കാര്‍ത്തിക, കീര്‍ത്തന.
 



from Kerala || Deshabhimani ​Online ​News https://ift.tt/2BANLnF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages