തൃക്കാക്കര> തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ യുഡിഎഫിലെ എം ടി ഓമനയെ അവിശ്വസത്തത്തിലൂടെ പുറത്താക്കി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം 22 വോട്ടിനാണ് വിജയിച്ചത്. നഗരസഭയിൽ 43 അംഗ നഗരസഭയിൽ 20 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്.ഇവർക്ക് പുറമെ കോൺഗ്രസ‌് കൗൺസിലർ ഷീല ചാരുവും സ്വതന്ത്രനായ എം എം നാസറും അവിശ്വാസത്തെ അനുകൂലിച്ചു. ഇന്നലെ അവിശ്വാസത്തിലൂടെ വൈസ് ചെയർമാൻ സാബു ഫ്രാൻസിസിനെ പുറത്താക്കിയിരുന്നു.
തൃക്കാക്കര നഗരസഭയിൽ വികസനത്തുടർച്ചയുണ്ടാകാനും ഭരണപ്രതിസന്ധി മറികടക്കാനുമാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവും ക്ഷേമകാര്യസമിതി ചെയർമാനുമായ കെ ടി എൽദോ പറഞ്ഞു. തൃക്കാക്കരയിലെ വികസനപ്രവർത്തനങ്ങളെല്ലാം എൽഡിഎഫ് നടപ്പാക്കിയതാണെന്ന് മുനിസിപ്പൽ കൺവീനർ എം ഇ ഹസൈനാർ പറഞ്ഞു. ജില്ല ആസ്ഥാനമെന്ന പ്രത്യേകത മനസ്സിലാക്കി സർക്കാർകൊണ്ടുവരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാനാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
യുഡിഎഫ് കൗൺസിലർമാർ വോട്ടെടുപ്പിൽനിന്ന‌് വിട്ടുനിന്നു. വോട്ടെടുപ്പിൽ പങ്കെടുക്കേണ്ടതില്ലെന്ന വിപ്പാണ് ഇവർക്ക് ജില്ലാനേതൃത്വം നൽകിയത്. ഷീല ചാരുവിന് വിപ്പ് ലഭിച്ചിട്ടില്ല. പാർലിമെന്ററി പാർടിയോഗത്തിൽ പങ്കെടുക്കാതിരുന്നതിനാൽ അവർക്ക് വിപ്പ് നൽകാനായില്ല.
സാബു ഫ്രാൻസിസ് എൽഡിഎഫിൽനിന്ന‌് കാലുമാറിയാണ് യുഡിഎഫിൽ ചേക്കേറിയത്. ആറുമാസമാണ് വൈസ് ചെയർമാൻസ്ഥാനത്തിരുന്നത്.
from Kerala || Deshabhimani Online News https://ift.tt/2TN6Z0j
via IFTTT
No comments:
Post a Comment