‘നിങ്ങളെ ഉപദ്രവിക്കാനല്ല; നിയമം നടപ്പാക്കാനാണ്‌ വന്നിട്ടുള്ളത്‌ ’ : ഐ ജി ശ്രീജിത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

‘നിങ്ങളെ ഉപദ്രവിക്കാനല്ല; നിയമം നടപ്പാക്കാനാണ്‌ വന്നിട്ടുള്ളത്‌ ’ : ഐ ജി ശ്രീജിത്ത്‌

സന്നിധാനം> ‘നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങൾ വന്നിട്ടുള്ളത്‌.  നിയമം നടപ്പാക്കാനാണ്‌. നിങ്ങളുടെ വാദത്തിന്‌ ആചാരത്തിന്റെ പിൻബലം മാത്രമെയുള്ളു.ഞങ്ങൾക്ക്‌ നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്‌. ഞാനും  വിശ്വാസിയാണ്‌ .’ സന്നിധാനത്ത്‌ തടിച്ചുകുടിയ പ്രതിഷേധക്കാരോട്‌ ഐ ജി ശ്രീജിത്ത്‌ പറഞ്ഞു.

നിയമം നടപ്പാക്കാൻ പൊലീസിന്‌ ബാധ്യതയുണ്ട്‌. അതിനനുവദിക്കണമെന്നും തടിച്ചുകൂടിയവർ പിരിഞ്ഞുപോകണമെന്നും ഐ ജി ആവശ്യപ്പെട്ടു. രാവിലെ മലകയറി തുടങ്ങിയ ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രർവത്തക കവിതയേയും  എറണാകുളം സ്വദേശിനിയേയും സുരക്ഷയൊരുക്കി നടപന്തലിനടുത്തേക്ക്‌ എത്തിച്ചശേഷമാണ്‌ ഐജി പ്രതിഷേധക്കാരോട്‌  സംസാരിച്ചത്‌.വളരെ പക്വതയാർന്ന രീതിയിലാണ്‌ ഐ ജി നിലപാടറിയിച്ചത്‌.

നിങ്ങൾ നാമം ജപിക്കുന്നുവെങ്കിൽ അതായിക്കൊള്ളൂവെന്നും ഐ ജി പറഞ്ഞു. സുരക്ഷാ കവചം അഴിച്ചുവെച്ചാണ്‌ ഐജി പ്രതിഷേധക്കാരോട്‌ സംസാരിച്ചത്‌. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2q0egMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages