പ്രളയദുരിതത്തിൽനിന്നും കരകയറുന്ന നാടിന്റെ ഭാവിക്കായി നാം ഒരുമിച്ചു നിൽക്കണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

പ്രളയദുരിതത്തിൽനിന്നും കരകയറുന്ന നാടിന്റെ ഭാവിക്കായി നാം ഒരുമിച്ചു നിൽക്കണം: മുഖ്യമന്ത്രി

അബുദാബി>  പ്രളയ  ദുരിതത്തില്‍നിന്നും  കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്നും  നാടിന്റെ ഭാവിക്കായി നാം ഒരുമിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  അബുദാബി ഇന്ത്യൻ സോഷ്യൽ ആന്റ്  കൾച്ചറൽ സെന്ററിന്റെയും ലോക കേരളസഭയുടെയും  ആഭിമുഖ്യത്തിലുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണം. നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം ഒന്നിക്കണം. നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാനാവില്ല. പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യുഎഇ ഭരണാധികാരികൾ നൽകിയ പിന്തുണക്ക് മുഖ്യമന്ത്രി നന്ദിയും പറഞ്ഞു.



മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനർനിർമ്മിക്കാൻ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നുമുള്ള  യുഎഇ ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ വാക്കുകൾ ഏറെ സന്തോഷകരമാണ്. യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനർനിർമാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങളും പ്രവാസിമലയാളികൾ   ചടങ്ങിൽ നൽകി.



from Kerala || Deshabhimani ​Online ​News https://ift.tt/2Pbszfu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages