നിലയ്‌ക്കൽ > ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ് സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക് നീങ്ങുന്നു. മോജോ ടിവി പ്രവർത്തക കവിതയാണ് സന്നിധാനത്തേക്ക് നീങ്ങുന്നത്. എറണാകുളം സ്വദേശിനി ഇരുമുടികെട്ടുമായാണ് മലകലറുന്നത്. ഇരുവരും അപ്പാച്ചിമേട് പിന്നിട്ടു.
മാധ്യമപ്രവർത്തകക്ക് പൊലീസ് ഹെൽമറ്റും സുരക്ഷാ കവചങ്ങളും നൽകി. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് ഇവർക്ക് സുരക്ഷയൊരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിയിട്ട് പമ്പവരെയെത്തിയ ഇവർ ഇന്ന് രാവിലെയാണ് മലകലയറാൻ തുടങ്ങിയത്. രാവിലെ ഐജി എത്തിയശേഷമാണ് ആവശ്യമായ സജ്ജീകരണങ്ങളോടെ മലകയറാൻ തുടങ്ങിയത്.
അതേസമയം പ്രതിഷേധക്കാർ ബഹളമുണ്ടാക്കി യാത്രമുടക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിഷേധക്കാർ നടപന്തലിന് മുന്നിൽ കുത്തിയിരിക്കയാണ്.
from Kerala || Deshabhimani Online News https://ift.tt/2J9zH6Q
via IFTTT
No comments:
Post a Comment